ഐപിഎല്‍ ആരാധകര്‍ ഏറെ നിരാശയിലാണ്. മുംബൈ ടീം പ്ലേ ഓഫ് കാണാതെ പുറത്തായതില്‍ ആരാധകര്‍ വിഷമിച്ചിരിക്കുന്ന ഈ കാലത്ത് മുംബൈയുടെ തോല്‍വിയില്‍ സന്തോഷിക്കുന്ന നടി പ്രീതി സിന്റയുടെ വീഡിയോ വൈറലാകുന്നു.
ചെന്നൈ–പഞ്ചാബ് മത്സരത്തിനിടെ മുംബൈ തോറ്റ് പുറത്തായതില്‍ താന്‍ സന്തോഷിക്കുന്നുവെന്ന് അവര്‍ സുഹൃത്തിനോട് പറയുന്നതായ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച. പഞ്ചാബ് ടീമിന്റെ സഹ ഉടമസ്ഥയാണ് പ്രീതി. ‘ഐയാം ജസ്റ്റ് വെരി ഹാപ്പി ദാറ്റ് മുംബൈ ഈസ് നോട് ഗോയിംഗ് ടു ദി ഫൈനല്‍സ്, റിയലി വെരി ഹാപ്പി’ എന്നാണു വീഡിയോയുടെ അടിക്കുറിപ്പ്. താരത്തിന്റെ ചുണ്ടനക്കം കൊണ്ട് മനസിലായത് എന്നാണു ആരാധകര്‍ പറയുന്നത്. എന്തായാലും താരത്തിനെതിരെ മുംബൈ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തി.
Preity Zinta : “I’m just very happy that Mumbai is knocked out…very happy” …well few hours later Kings XI are also knocked out… #cskvkxip #KXIP #MumbaiIndians pic.twitter.com/Uyc4DsK5W3
— Superstar Prince MB (@supersampangi) May 20, 2018
Post Your Comments