ഹനുമാൻ രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമാണ്.വായു പുത്രനാണ് ഹനുമാൻ. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ (മരണമില്ലാത്തവർ) ഒരാളുമാണ് ഹനുമാൻ. പരമശിവൻ തന്നെയാണ് ശ്രീഹനുമാൻ ആയി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നു. ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ അതുകൊണ്ടുതന്നെ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു.ഹനുമാൻ പ്രീതിക്കായ് ഈ ഭക്തിഗാനങ്ങൾ കേൾക്കാം.
Post Your Comments