CinemaGeneralMollywoodNEWS

“വീട്ടുകാര്‍ എഴുതിതള്ളിയ മകനല്ല, ‘പോത്തേട്ടന്‍’ വിളിയില്‍ അഭിമാനം” ; ദിലീഷ് പോത്തന്‍ ഇതുവരെ പറയാത്തത് പറയുന്നു

രണ്ടു സിനിമകള്‍ കൊണ്ട് ദേശീയ തലത്തില്‍ വരെ നേട്ടമുണ്ടാക്കിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരവും, തൊണ്ടിമുതലും ദൃക്സാക്ഷിയും കാലഘട്ടം അടയാളപ്പെടുത്താന്‍ പോകുന്ന സിനിമയായി മാറിയിരിക്കുന്നു.

എല്ലാം പോത്തേട്ടന്‍ ക്രാഫ്റ്റ് എന്ന് പ്രേക്ഷകര്‍ പങ്കുവെയ്ക്കുമ്പോള്‍ ആ വിളി തന്‍റെ ഭാഗ്യം മാത്രമാണെന്നും പ്രേക്ഷകരുടെ മനസ്സ് തുറന്ന സ്നേഹത്തിനു ഒരുപാട് നന്ദിയുണ്ടെന്നും ഒരു അഭിമുഖ പരിപാടിക്കിടെ ദിലീഷ് വ്യക്തമാക്കി.

സിനിമയിലേക്കുള്ള ലക്‌ഷ്യം സത്യമാണെങ്കില്‍ ആര്‍ക്കും സിനിമ ചെയ്യാന്‍ കഴിയും. ഒരു കച്ചവടക്കാരന്റെ മകനായ ഞാന്‍ ജോലി ഉപേക്ഷിച്ചു സിനിമയിലേക്ക് വന്നപ്പോള്‍ എല്ലാ അച്ഛനമ്മമാരെയും പോലെ എന്റെ അച്ഛനും അമ്മയ്ക്കും ഭയം ഉണ്ടായിരുന്നു, ഇവന്‍ വഴിതെറ്റി പോകുമോ എന്ന ആധിയുണ്ടായിരുന്നു, പക്ഷെ അവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കയും എന്റെ പ്രയത്നത്തിലൂടെ അവരെക്കൊണ്ട് സമ്മതിപ്പിക്കുകയുമായിരുന്നു അത് കൊണ്ട് തന്നെ , അവരുടെ എല്ലാ സമ്മതത്തോടെയും കൂടെയാണ് ഞാന്‍ സിനിമയിലേക്ക് പ്രവേശിച്ചത്, ഏറെ വൈകാരികതയോടെ ദിലീഷ് പങ്കുവെയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button