CinemaGeneralHollywoodNEWSWOODs

കുര്‍ബാനയ്ക്ക് പിന്നാലെ പള്ളി സ്വന്തമാക്കി നടി; പുതിയൊരു സഭ ലക്ഷ്യമെന്നും റിപ്പോര്‍ട്ട്

താരങ്ങളുടെ വാഹന കമ്പവും ആഡംബര വസ്തുവകകള്‍ സ്വന്തമാക്കുന്ന താത്പര്യവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത് ഗായികയും നടിയുമായ ബിയോണ്‍സ് ആണ്. നൂറ് വര്‍ഷം പഴക്കമുള്ള ഒരു പള്ളിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സെലിബ്രിറ്റി ന്യൂസ് വെബ്‌സൈറ്റ് ആയ ടി.എം.എസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1900 ല്‍ പണി കഴിപ്പിച്ച, ന്യൂ ഓര്‍ലീന്‍സില്‍ സ്ഥിതി ചെയ്യുന്ന 7500 ചതുരശ്ര അടിയുള്ള കാംപ് സ്ട്രീറ്റ് പള്ളിയാണ് താരം വാങ്ങിയത്. 85,00,00 യു.എസ് ഡോളറാണ് (ഏകദേശം അമ്ബത്തിയേഴ് കോടി രൂപ) ബിയോണ്‍സ് പള്ളിക്കായി ചെലവിട്ടത്. പള്ളിയിലെ അംഗങ്ങള്‍ മരണപ്പെട്ടതോടെ ആരാധന നിര്‍ത്തലായ ഒരു ദേവാലയമാണിത്. കുറേക്കാലങ്ങളായി പൂട്ടിക്കിടപ്പായിരുന്ന പള്ളി നവീകരിച്ച്‌ അവിടം ആരാധനയ്ക്ക് അനുയോജ്യമാക്കി മാറ്റുകയാണ് ബിയോണ്‍സിന്റെ ഉദ്ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഴ്ചകള്‍ക്ക് മുന്‍പ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു പള്ളിയില്‍ ബിയോണ്‍സ് കുര്‍ബാന സംഘടിപ്പിച്ചിരുന്നു. ഈ കുര്‍ബാനയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ബിയോണ്‍സ് പുതിയൊരു സഭ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഈ കുര്‍ബാന സംഘടിപ്പിച്ചതെന്ന് അന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും താരം ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഒരു പള്ളി കൂടി സ്വന്തമാക്കിയതോടെ ഈ സംശയം ശക്തമായിരിക്കുകയാണ്. പ്രിയ താരത്തിന്റെ സഭയില്‍ ചേരാന്‍ ആരാധകര്‍ക്ക് വൈമുഖ്യം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button