GeneralMollywoodNEWSUncategorized

ഇനി ഒരിക്കലും പാട്ട് പാടി വെറുപ്പിക്കരുതെന്ന് പറയാന്‍ തുനിഞ്ഞപ്പോള്‍ ആ നടന്‍റെ പ്രതികരണം ഇതായിരുന്നു; നെടുമുടി വേണു

സ്വരം നന്നല്ലാത്ത നടന്മാര്‍ ഗാനം ആലപിക്കുന്നത് ഏറെ ആരോജകമാണെന്ന് നെടുമുടി വേണു. “സാധാരണ ഗതിയിലുള്ള ഗാനങ്ങള്‍ ആലപിക്കുന്നതില്‍ തെറ്റില്ല, ഞാനൊക്കെ ആലപിച്ചിരുന്നത് ആര്‍ക്കും പാടാന്‍ കഴിയുന്ന നാടന്‍ ശൈലിയിലുള്ള ഗാനങ്ങള്‍ ആയിരുന്നു എന്നാല്‍ ഇന്ന് അതല്ല സ്ഥിതി, ക്ലാസിക് ടൈപ്പ് ഗാനങ്ങളൊക്കെ പാടാനാണ് പല താരങ്ങളുടെയും ശ്രമം. സിനിമയ്ക്ക് വേണ്ടി ആലപിക്കുമ്പോള്‍ ശ്രുതിയും താളവുമൊക്കെ കറക്റ്റ് ആയി അഡ്ജസ്റ്റ് ചെയ്തു നല്ലതാക്കാം, പക്ഷെ ഇവര്‍ ഇത് സ്റ്റേജില്‍ നിന്ന് പാടുമ്പോള്‍ സഹിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയാണ്‌,”

 

“ഇതേ പോലെ ഒരു നടന്‍ ഈയിടെ പാടിയത് കേള്‍ക്കാനിടയായി അത് കൊണ്ട് അദ്ദേഹത്തോട് പാട്ട് പാടി വെറുപ്പിക്കരുതെന്ന് പറയണമെന്ന് മനസ്സില്‍ തീരുമാനമെടുത്തു. പിറ്റേദിവസം ഇതേ നടനോടൊപ്പം ഷൂട്ടിംഗ് ഉണ്ടായിരുന്നു, ഞാന്‍ ഇത് പറയാന്‍ ആരംഭിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ഫോണ്‍ വന്നു. ഫോണ്‍ വെച്ച ശേഷം ആ നടന്‍ എന്നോട് പറഞ്ഞു. “ഇന്നലെ ഞാന്‍ പാടിയ ഗാനമില്ലേ അത് വളരെ നന്നായി എന്ന് ഒരാള് വിളിച്ചു പറഞ്ഞതാ,”, ഇത് കേട്ടതും ഞാന്‍ എന്റെ മനസ്സിലെ കാര്യം പുറത്തു പറഞ്ഞില്ല, പറഞ്ഞാല്‍ എനിക്ക് അസൂയ ഉണ്ടായതു കൊണ്ടാണ് പറയുന്നതെന്ന് അദ്ദേഹം കരുതും.”
ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നെടുമുടിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button