മേയ് 21 മോഹന്‍ലാലിന്റെ ജന്മദിനമാണ്,പലര്‍ക്കുമത് വിഷസില് മാത്രം ഒതുങ്ങുന്ന ആഘോഷമാണെങ്കിലും ലാല്‍ ആരാധകര്‍ക്ക് കാരുണ്യ പ്രവര്‍ത്തനത്തിന്റെ സുദിനം കൂടിയാണ് അന്നേ ദിവസം.
താരരാജാവിന്റെ ജന്മദിനം സോഷ്യല്‍ മീഡിയയില്‍ ഒതുക്കാതെ കാരുണ്യ പ്രവര്‍ത്തനവുമായി സജീവമാകുന്ന രീതി ഇത്തവണയും ലാല്‍ ആരാധകര്‍ ഭംഗിയാക്കി. ചികിത്സ സഹായങ്ങൾ, വീൽചെയർ വിതരണം, പാഠപുസ്തക വിതരണം, അന്നദാനം, പരിസര ശുജീകരണം, കുടിവെള്ള വിതരണം തുടങ്ങിയ മാതൃകാപരമായ ഒട്ടേറെ പ്രവര്‍ത്തികള്‍ ചെയ്താണ് ഇന്നലത്തെ ദിവസം പരിശ്രമത്തിന്റെ ദിവസമാക്കി അവര്‍ മാറ്റിയത്.
ഇവിടെ ആരാധകര്‍ എന്തിനെന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഇത്തരം ആതുര സേവനങ്ങള്‍. മോഹന്‍ലാലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ഗള്‍ഫ് നാടുകളിലും ലാല്‍ ആരാധകര്‍ കാരുണ്യ സ്പര്‍ശവുമായി രംഗത്ത് ഉണ്ടായിരുന്നു.
പത്തനംതിട്ട വലംചുഴിയി അമ്പലത്തിൽ പ്രവര്‍ത്തിച്ചു വരുന്ന
ബാലഗോകുലത്തിലെ കുട്ടികൾക്ക് പഠനോപകരണം നൽകിയും, പന്ത്രണ്ടാം ക്ലാസ്സില്‍ ഉന്നതവിജയം നേടിയ 2 കുട്ടികളെ ആദരിച്ചും പത്തനംതിട്ട മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് ഇതിഹാസ താരത്തിന്റെ ജന്മദിനം മഹത്തരമാക്കി.
ദുബായില്‍ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചാണ് പ്രവാസികളായ ഷാര്‍ജയിലെ ലേബര്‍ ക്യാമ്പ് തൊഴിലാളികള്‍ ആഘോഷം വേറിട്ടതാക്കി മാറ്റിയത്.
ഡിവൈഎഫ്ഐ നടക്കുതാഴ മേഖല കമ്മിറ്റിയുടെ കൈത്താങ്ങ് എന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുമായി സഹകരിച്ച് മോഹൻലാൽ ഫാൻസ് വടകര ആശുപത്രി യൂണിറ്റ് പിറന്നാൾ ദിനത്തിൽ ജില്ലാ സർക്കാർ ആശുപത്രിയിൽ ഭക്ഷണം വിതരണം നല്കി.
തരിശൂ ഭൂമിയിൽ കൃഷിയോഗ്യമാക്കി നെല്ല് വിതച്ചാണ് ആറ്റിങ്ങൽ ഏരിയ കമ്മിറ്റി മോഹന്‍ലാലിന്റെ ജന്മദിനാഘോഷം കൊണ്ടാടിയത് .
പട്ടാഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അടൂർ വിവേകാനന്ദ ബാലാശ്രമത്തിൽ പഠനോപകരണ വിതരണവും ലാല്‍ ഫാന്‍സിന്റെ നേതൃത്വത്തില്‍ നടന്നു.
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുണ ഭവൻ ഓൾഡേജ് ഹോമിൽ നടന്ന പിറന്നാള്‍ ആഘോഷവും ശ്രദ്ധേയമായി, അങ്ങനെ കേരളത്തിനകത്തും പുറത്തും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത താരരാജാവിന്റെ ആരാധകര്‍ മോഹന്‍ലാലിനോളം വലുതായി.
Post Your Comments