
ആദി സിനിമയില്‍ അഭിനയിച്ചെങ്കിലും പ്രണവ് മോഹന്‍ലാല്‍ ഒരു വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ടിവി ചാനലുകളില്‍ മുഖം കൊടുത്തിരുന്നില്ല, ചിത്രം റിലീസ് ചെയ്തപ്പോഴേക്കും പ്രണവ് ഹിമാലയത്തിലേക്ക് പറന്നു, ഇപ്പോഴിതാ സിനിമയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി പ്രണവ് പൊതുവേദിയില്‍ മുഖം കാണിച്ചിരിക്കുകയാണ്, തന്നെ രണ്ടര മണിക്കൂര്‍ സഹിച്ച പ്രേക്ഷകരോട് പ്രണവ് നന്ദി പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ സമീപത്തു നിന്ന് ചിരിക്കുകയായിരുന്നു. സുചിത്രയും വേദിയിലുണ്ടായിരുന്നു.
ഈ സിനിമ വിജയമായത് അതില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും സമര്‍പ്പണം കാരണമാണ്. അതുകൊണ്ട് മാത്രമാണ് എനിക്ക് ഇത്രയും ചെയ്യാന്‍ സാധിച്ചത്. ആരുടെയും പേരെടുത്ത് പറയുന്നില്ല. പ്രണവ് പങ്കുവെച്ചു.
Post Your Comments