BollywoodCinemaGeneralLatest NewsNEWS

ബിഗ് ബിയുടെ മകള്‍ ക്യാമറയ്ക്കു മുന്നിലേക്ക്

വെള്ളിത്തിരയിലേക്ക് താരങ്ങളുടെ മക്കള്‍ പ്രവേശിക്കുന്നത് പുതുമയുള്ള ഒന്നല്ല. എന്നാല്‍ ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം അമിതാഭ് ബച്ചന്‌റെ പുത്രി സിനിമയിലേക്ക് പ്രവേശിക്കുമോ എന്ന ചോദ്യം ഏറെനാളായി ബച്ചന്‍ ആരാധകരില്‍ നിന്ന് ഉയര്‍ന്നിരുന്നു. ബിഗ് ബിയുടെ പുത്രി ശ്വേത ബച്ചന്‍ ക്യാമറയ്ക്കു മുന്നില്‍ അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ ഈ ചോദ്യത്തിനും പ്രേക്ഷകരുടെ മനസ് നിറയ്ക്കുന്ന ഉത്തരമാവുകയാണ്. ജ്വല്ലറി ബ്രാന്‍ഡായ കല്യാണ്‍ ജൂവല്ലറിയുടെ പരസ്യത്തിലുടെയാണ് ശ്വേതയുടെ അരങ്ങേറ്റം. അച്ഛനും മകളും ഒന്നിച്ചാണ് പരസ്യത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. മുംബൈയില്‍ പരസ്യത്തിന്‌റെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കല്യാണ്‍ ജൂവല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് അമിതാഭ് ബച്ചന്‍.

ബച്ചന്‌റെ മകന്‍ അഭിഷേക് ബച്ചന്‍ അഭിനയരംഗത്തേക്ക് കടന്നുവെങ്കിലും ശ്വേത ഇതില്‍ ശ്രദ്ധ കൊടുത്തിരുന്നില്ല. മുത്തച്ഛനായ ഹരിവംശി റായ് ബച്ചന്‌റെ പാത പിന്തുടര്‍ന്ന് എഴുത്തിലേക്ക് തിരിയുകയായിരുന്നു ശ്വേത. ശ്വേത എഴുതിയ പാരഡൈസ് ടവേഴ്‌സ് എന്ന നോവല്‍ ഈ വര്‍ഷം ഒക്ടേബറില്‍ പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments


Back to top button