തെന്നിന്ത്യന്‍ താര സുന്ദരി തപസി പന്നു ബോളിവുഡിലും താരമായി മാറിക്കഴിഞ്ഞു. പിങ്ക് എന്നൊരൊറ്റ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ തപ്സി തന്റെ സിനിമാ പ്രവേശത്തെക്കുറിച്ച് തുറന്നു പറയുന്നു. സിനിമാരംഗത്തേയ്ക്ക് എത്തണമെന്ന് സ്വപ്നം കണ്ടോ ആസൂത്രണം ചെയ്തോ അല്ല താന്‍ ഈ മേഖലയിലേയ്ക്ക് എത്തിയതെന്ന് തപ്സി ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. ‘ഒരിക്കലും ഒരു വുഡിലും പ്രവേശിക്കണമെന്ന് ആലോചിച്ചിട്ടില്ല. ഹോളിവുഡോ ബോളിവുഡോ എന്നൊന്നും ഇല്ല, സിനിമാരംഗത്തേയ്ക്കു തന്നെ വരാന്‍ ഒരു ആലോചനയും ഉണ്ടായിരുന്നില്ല. അതങ്ങനെ സ്വാഭാവികമായി സംഭവിച്ചുപോയതാണ്’-തപ്സി പറഞ്ഞു.
കൂടാതെ ഹോളിവുഡില്‍ അഭിനയിക്കില്ല എന്നൊന്നും താന്‍ പറയില്ലെന്നും കൈ നിറയെ വേഷങ്ങള്‍ ബോളിവുഡില്‍ കിട്ടുന്നതില്‍ വലിയ സംതൃപ്തയാണെന്നും താരം പറയുന്നു. ”ബോളിവുഡില്‍ തനിക്ക് ഇത് നിര്‍ണായകമായ വര്‍ഷമാണ്. തീര്‍ത്തും വേറിട്ട വേഷങ്ങളുള്ള മൂന്ന് സിനിമകളാണ് ഈ വര്‍ഷം റിലീസ് ചെയ്യാന്‍ പോകുന്നത്. പ്രേക്ഷകര്‍ എത്രമാത്രം എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഇക്കൊല്ലം അറിയാം. എന്റെ സിനിമകള്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നില്ലെങ്കില്‍, പ്രേക്ഷകര്‍ക്ക് എന്നെ കാണേണ്ടെങ്കില്‍ ഞാന്‍ സിനിമാരംഗം ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ചെയ്യും. ബോക്സ് ഓഫീസ് വിജയങ്ങളാണ് ഞാന്‍ എപ്പോള്‍ സിനിമാരംഗം വിടേണ്ടതെന്ന് തീരുമാനിക്കുന്നത്-തപ്സി പറഞ്ഞു.
Post Your Comments