ബംഗലൂരു: കര്‍ണാടകത്തെയും തമിഴ്നാടിനെയും ഏക സ്വരത്തിലാക്കാനുള്ള നീക്കമാണ് എച്ച് ഡി കുമാരസ്വാമിയുടേതെന്ന് സൂചന. കാവേരി പ്രശ്നത്തില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരിക്കുന്ന ഘട്ടത്തിലാണ് കര്‍ണാടകയിലെ റിസര്‍വയറുകള്‍ കാണാന്‍ രജനീകാന്തിനെ കുമാരസ്വാമി ക്ഷണിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടു കൂടി ഈ വിഷയത്തില്‍ രജനീ കാന്തിന്റെ നിലപാട് മാറുമെന്ന് കുമാരസ്വാമി വ്യക്തമാക്കി.
കര്‍ണാടകയില്‍ വരുന്ന പുതിയ സര്‍ക്കാര്‍ കാവേരി തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണണമെന്ന് രജനീകാന്ത് ആവശ്യമുന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പ്രചരണത്തിനായി കാവേരി തര്‍ക്കവും വിഷയമായിരുന്നു. കര്‍ണാടകയില്‍ വെള്ളമുണ്ടെങ്കിലേ തമിഴ്നാടിനും പങ്കു വയ്ച്ചു തരാന്‍ കഴിയു. ഈ അവസ്ഥ അദ്ദേഹം നേരിട്ട് വന്ന് കാണണം. എന്ത് പ്രശ്നവും ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഷ്ട്രീയത്തില്‍ കാലുകുത്താന്‍ രജനീകാന്ത് തയാറെടുപ്പിലാണെങ്കിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും രജനീകാന്ത് പ്രതികരിച്ചിരുന്നു.
Post Your Comments