മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രം. ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് ജനമനസുകളില്‍ സ്ഥാനം നേടിയ നടിയാണ് അന്‍സിബ ഹസന്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വേട്ടയാടപ്പെടുന്ന നടിമാരില്‍ ഒരാളായി അന്‍സിബ മാറിയെന്നതും ഒരു ദുഖ സത്യമാണ്. വസ്ത്രധാരണത്തിന്റെ പേരില്‍ അനാവശ്യമായ പരാമര്‍ശങ്ങളാണ് അന്‍സിബയ്ക്ക് നേരെ ഉയര്‍ന്നത്. ഫേസ്ബുക്കില്‍ ലൈവില്‍ വന്നപ്പോള്‍ മോശമായി കമന്റിട്ടയാളുടെ നമ്പര്‍ കണ്ടെത്തി പ്രതികരിച്ച അനുഭവം അന്‍സിബ അടുത്തിടെ പങ്കുവയ്ച്ചിരുന്നു.
ലൈവില്‍ വന്ന കമന്റ് തീര്‍ത്തും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. കലാകാരിയെന്ന നിലയില്‍ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടത് ഏറെ വേദനിപ്പിച്ചു. എന്റെ ഉറ്റ സുഹൃത്തുക്കള്‍ ആളെ കണ്ടെത്തി. ഇങ്ങനെ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ട് കമന്റിനെ പറ്റി ചോദിച്ചു. നിഷേധിച്ചപ്പോള്‍ ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ ആവശ്യപ്പെടുകയും ഉണ്ടായത് മുഴുവന്‍ പറയുകയും ചെയ്തു. എന്നോട് ആദ്യം സന്തോഷവതിയായി സംസാരിച്ച അവര്‍ക്ക് ഇത് കേട്ടപ്പോള്‍ പിന്നൊന്നും സംസാരിക്കുവാന്‍ സാധിച്ചില്ലെന്നും അന്‍സിബ പറയുന്നു.
Post Your Comments