വയലാര്‍ രാമവര്‍മ്മയുടെ ഗാനങ്ങള്‍ യേശുദാസ് എന്ന ഇതിഹാസ ഗായകന് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഒരു സ്ഥാനം നല്‍കിയതിനു കാരണമായിട്ടുണ്ട്. വലിയ ഗായകനായി ജനമനസ്സില്‍ ഇടം നേടിയ യേശുദാസിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണങ്ങളില്‍ ഒന്നായിരുന്നു വയലാറിന്റെ കുടുംബവുമായുള്ള അകല്‍ച്ച.
തങ്ങളുടെ കുടുംബത്തിന്റെ ആവശ്യ ഘട്ടങ്ങളില്‍ യേശുദാസ് തിരിഞ്ഞു നോക്കിയില്ല എന്നൊക്കെയുള്ള ആരോപണം വയലാറിന്റെ കുടുംബം ഉന്നയിച്ചിരുന്നു.
ഇതിനെതിരെ ഒരു അഭിമുഖ പരിപാടിയില്‍ യേശുദാസിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ
“ഇതൊക്കെ പറഞ്ഞത് ആരാണോ അവരോടു തന്നെ പോയി ചോദിക്കണം, ഞാന്‍ ഗായകനാകുന്നതിനു മുന്‍പ് അവസരത്തിനായി എത്ര തവണ അവിടെ പോയി എന്നും ചോദിക്കണം, ഞാന്‍ എല്ലാ ദിവസവും വയലാറിന്റെ വീട്ടില്‍ വന്നു അദ്ദേഹത്തിന്‍റെ കാലില്‍ പിടിച്ചിട്ടു ഈ ഗാനങ്ങളൊക്കെ സ്വന്തമാക്കി എന്നാകും അവര്‍ക്കൊക്കെ തോന്നുക, എന്നാല്‍ അങ്ങനെ അല്ല, എന്‍റെ അച്ഛനു വയലാറുമായി നേരത്തെ ബന്ധം ഉണ്ടെന്നത് ശരിയാണ്. കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിന് വേണ്ടി പാടാനായി എന്റെ അച്ഛന്‍ അതിന്റെ സംഗീത സംവിധായകന്റെ അടുത്തു കൊണ്ടുപോയപ്പോള്‍ അദ്ദേഹം പറഞ്ഞത് നിങ്ങള്‍ക്ക് ഇവനെ ഉപയോഗിക്കാന്‍ പറ്റുമെങ്കില്‍ മാത്രം ഉപയോഗിക്കുക, ശുപാര്‍ശ എന്ന ഒരു കാര്യം എന്റെ അച്ഛന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല.
Post Your Comments