CinemaGeneralMollywoodNEWS

നടി ഷീലയ്ക്ക് അവാര്‍ഡ്‌ നിഷേധിച്ചത് സംവിധായകന്‍ ഹരിഹരനോ? സത്യാവസ്ഥ ഇങ്ങനെ

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലെ ഹിറ്റ് നായിക ഷീലയുടെ തിരിച്ചു വരവ്. കൊച്ചു ത്രേസ്യ എന്ന കഥാപാത്രത്തെ മനോഹരമാക്കിയ ഷീല ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം തനിക്ക് തന്നെ ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു.

എന്നാല്‍ സംവിധായകന്‍ ഹരിഹരന്‍ അംഗമായിരുന്ന ജൂറി ഷീലയുടെ പ്രകടനത്തെ തഴയുകയായിരുന്നു. സിനിമയില്‍ കൃത്രിമത്വമുള്ള അഭിനയമാണ് ഷീല കാഴ്ചവെച്ചതെന്നായിരുന്നു ജൂറി ടീമിന്റെ കണ്ടെത്തല്‍.
വ്യക്തിപരമായി ഷീലോയോടു ഒരു വിരോധവും തനിക്ക് ഇല്ലെന്നും ഞാന്‍ ഒരുപാടു ബഹുമാനിക്കുന്ന നടിയാണ് ഷീല എന്നും ഒരു ടിവി പരിപാടിയില്‍ സംസാരിക്കവേ ഹരിഹരന്‍ വ്യക്തമാക്കി.


ഒരു നടി ഏറെ ആത്മവിശ്വാസത്തോടെ അവാര്‍ഡ് കിട്ടുമെന്ന് ഉറച്ചു വിശ്വസിക്കുമ്പോള്‍ അവര്‍ മറ്റുള്ള എല്ലാ നടിമാരുടെ പ്രകടനവും കണ്ടിരിക്കണം അല്ലാതെ അങ്ങനെ കിട്ടുമെന്ന ഉറച്ച വിശ്വാസം സൂക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ഷീലയുടെ അഭിനയത്തെക്കുറിച്ച് ഉണ്ടായ പരാമര്‍ശം ആ ജൂറിയിലെ എല്ലാവരുടെയും തീരുമാനമായിരുന്നുവെന്നും ഹരിഹരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button