
മാനസിക രോഗിയ ഭര്‍ത്താവിന്റെ തടവില്‍ നിന്നും രക്ഷപ്പെട്ട മോഡല്‍ ഏഴ് വയസ്സുള്ള മകനുമൊത്ത് 25 നില കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. മുന്‍ പ്ലേ ബോയ് മോഡലും എഴുത്തുകാരിയുമായ സ്റ്റെഫാനി ആദംസാണ് മാന്‍ഹട്ടന്‍ ഹോട്ടലിലെ 23-ാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തത്. . 23 -ആം നിലയില്‍നിന്ന് ചാടിയ ഇരുവരും രണ്ടാം നിലയിലെ ഒരു ബാല്‍ക്കണിയിലാണ് വന്ന് വീണത്. രാവിലെ പ്രാദേശിക സമയം എട്ട് മണിയോടെയായിരുന്നു സംഭവം. മാനസ്സിക രോഗിയായ ഭര്‍ത്താവില്‍നിന്ന് സ്റ്റെഫാനി അകന്ന് നിന്നിരുന്നെങ്കിലും അയാളുടെ തടവിലായിരുന്നു അവസാന നാളുകളില്‍ സ്റ്റെഫാനി. പലതവണ ഇവര്‍ പോലെസ് സംരക്ഷണം തേടിയിട്ടുണ്ട്.
എന്നാല്‍ 46കാരിയായ സ്റ്റെഫാനി മകന് വിന്‍സെന്റും ആത്മഹത്യ ചെയ്തതാണോ അത് കൊലപാതകമാണോ അപകടമരണമാണോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. പോലീസ് കേസെടുത്തു.
Post Your Comments