![](/movie/wp-content/uploads/2018/05/meenakshi-dileep.jpg)
മലയാള സിനിമ ഇപ്പോള്‍ താര മക്കളുടെ ഇടമാണ്. ദുല്‍ഖര്‍, പ്രണവ്, കാളിദാസ് എന്നിവര്‍ക്ക് പിന്നാലെ കല്യാണി പ്രിയദര്‍ശനും സിനിമയില്‍ സജീവമായി. അതോടെ ഇനി സിനിമയിലേയ്ക്ക് എത്തുന്ന താരപുത്രിമാരെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ. അക്കൂട്ടത്തില്‍ എപ്പോഴും കേള്ക്കുന്നപേരാണ് നടന് ദിലീപിന്റെ മകള്‍ മീനാക്ഷി.
ദിലീപ്– മഞ്ജു വാരിയര്‍ ദമ്പതികളുടെ മകള്‍ മീനാക്ഷിയുടെ ഡബ്സ്മാഷ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ദിലീപ് അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ നര്‍മ ഡയലോഗുകള്‍ കോര്‍ത്തിണിക്കി മീനാക്ഷിയുടെ തകര്‍പ്പന്‍ ഡബ്സ്മാഷ്. കിങ് ലിയര്‍, കല്ല്യാണരാമന്‍, മൈ ബോസ് എന്നീ ദിലീപ് ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ക്കൊപ്പം ദുല്‍ഖറിന്റെ ബാംഗ്ലൂര്‍ ഡെയിസിലെ ഡയലോഗും മീനാക്ഷി അവതരിപ്പിക്കുന്നു.
പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും സജീവല്ലാത്ത മീനാക്ഷിയുടെ ഈ തകര്‍പ്പന്‍ ഡബ്സ്മാഷ് വിഡിയോ പുറത്തുവന്നതോടെ ആരാധകരും അത്ഭുതപ്പെടുകയാണ്. ഇതോടെ മീനാക്ഷിയുടെ സിനിമാ പ്രവേശം ഉടന്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ സിനിമയോടല്ല മറിച്ച് ഡോക്ടർ ആകാനാണ് താല്പര്യമെന്ന് മീനാക്ഷിയെ കുറിച്ച് ദിലീപ് സൂചിപ്പിച്ചിരുന്നു.
Post Your Comments