ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ച സൂപ്പര്‍താരം ഹൃതിക് റോഷന്‍ നടത്തിയിരിക്കുന്ന മേക്കോവറാണ്. ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് സൂപ്പര്‍ 30. ഈ ചിത്രത്തിന് വേണ്ടി താരം നടത്തിയ മേക്കോവര്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ശരീരഭാരം കാര്യമായി കുറച്ച ഹൃതിക്കിന്റെ ഈ ചിത്രം കണ്ടാല്‍ താരത്തെ തിരിച്ചറിയുക തന്നെ പ്രയാസമാണ്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചിത്രം കണ്ടാണ് ആരാധകര്‍ അമ്പരന്നു ഇരിക്കുന്നത്.
സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം വാരണാസിയില്‍ പൂര്‍ത്തിയായി. ഐഐടിയില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന പട്‌നയിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി സൂപ്പര്‍ 30 എന്ന പദ്ധതി ആരംഭിച്ച വ്യക്തിയാണ് ആനന്ദ് കുമാര്‍. ഈ പദ്ധതി വഴി വര്‍ഷം തോറും പാവപ്പെട്ട കുടുംബത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടി-ജെഇഇ തുടങ്ങിയ എന്‍ട്രന്‍സ് പരീക്ഷകള്‍ നേരിടാനുള്ള സൗജന്യ ട്യൂഷന്‍ നല്‍കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.
Post Your Comments