ബോളിവുഡിലെ സൂപ്പര്‍താരം ജോണ്‍ എബ്രഹാം ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചു വരുകയാണ്. നീണ്ട ഇടവേളയ്ക്കു ശേഷം പൊഖ്റാനിലെ ആണവ പരീക്ഷണത്തെ ആസ്പദമാക്കി അഭിഷേക് ശര്മ്മയൊരുക്കുന്ന പര്‍മാണു എന്ന ചിത്രത്തിലൂടെയാണ് ജോണ്‍ തിരിച്ചു വരവിനൊരുങ്ങുന്നത്. രണ്ടു വര്‍ഷം സിനിമയില്‍ നിന്ന് മാറി നിന്നതിന്റെ കാരണം ജോണ്‍ ഏബ്രഹാം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സമയമെടുത്ത് ചിത്രങ്ങള്‍ ചെയ്യുന്നതാണ് എനിക്കിഷ്ടം. നല്ല തീമാണ് ആഗ്രഹിക്കുന്നത്. അല്ലാതെ സിനിമകളുടെ എണ്ണം കൂട്ടുക എന്നതല്ല എന്റെ ലക്ഷ്യം.
കൂടാതെ “ഞാനൊരു നാര്‍സിസ്റ്റായ ആളല്ല. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനല്ല എന്റെ ശ്രമം. ഒരു ഇടത്തരം കുടുംബത്തിലായിരുന്നു ജനനം. ഇപ്പോഴും അതിന്റെ മൂല്യങ്ങള്‍ കൈവിട്ടു പോകാതെ സൂക്ഷിച്ചിട്ടുമുണ്ട്. എനിക്ക് ഒരു ബോഡിഗാര്ഡില്ല, ഒരു വാച്ച് പോലും ധരിക്കാറില്ല, സാധാരണ കാറിലാണ് സഞ്ചരിക്കുന്നത്. അതൊന്നും കുറവായിട്ട് ഇന്നു വരെ തനിക്ക് തോന്നിയിട്ടില്ലെന്നും ജോണ്‍ പറഞ്ഞു.
Post Your Comments