
ഒരു ഘട്ടത്തില്‍ തിലകന്റെ വാക്കുകള്‍ തന്നെ ഏറെ വേദനിപ്പിച്ചിരുന്നതായി നെടുമുടി വേണു പറയുന്നു. തിലകന്‍ എന്ന വ്യക്തി ഒരു സാധുവാണ് ആര് എന്ത് പറഞ്ഞാലും അദ്ദേഹം വിശ്വസിക്കും, അങ്ങനെ ചിലര്‍ എരിവു കേറ്റിയതാണ് അദ്ദേഹത്തെ, അയാള്‍ നിങ്ങളെക്കുറിച്ചു ഇങ്ങനെ പറഞ്ഞു അങ്ങനെ പറഞ്ഞു എന്നൊക്കെ തിലകന്‍ ചേട്ടനോട് പറയുമ്പോള്‍ അദ്ദേഹം അത് വിശ്വസിക്കും, മറ്റുള്ളവര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍ ഒരു സുഖം, നെടുമുടി ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
തന്നെ ഫീല്‍ഡില്‍ നിന്ന് ഔട്ടാക്കാന്‍ നെടുമുടിവേണുവിനെപ്പോലെയുള്ള സീനിയര്‍ താരങ്ങള്‍ കരുനീക്കം നടത്തിയെന്നായിരുന്നു തിലകന്റെ ആരോപണം.
മലയാള സിനിമയില്‍ ഗ്രൂപ്പ് കളി ഉണ്ടെന്നും തിരുവനന്തപുരത്ത് ഇതിനായി ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമൊക്കെയുള്ള തിലകന്റെ ആരോപണം മലയാള സിനിമയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പീ എന്ന സിനിമയിലൂടെയാണ് തിലകന്‍ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്.
അച്യുത മേനോന്‍ എന്ന ശക്തമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ച തിലകന്‍ സിനിമയിലുടനീളം കയ്യടി നേടി.
Post Your Comments