ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ചര്‍ച്ചയായി മാറിയിരിക്കുകയാണ് കാസ്റ്റിംഗ് കൗച്ച് എന്ന സംഗതി. തെന്നിന്ത്യന്‍ സിനിമയിലും ലൈംഗിക ചൂഷണം വ്യാപകമായി ഉണ്ടെന്നാണ് പലരുടെയും വിലയിരുത്തല്‍.
എന്നാല്‍ ഇത് സിനിമാ മേഖലയില്‍ മാത്രം ഉണ്ടാകുന്നതല്ലെന്നും എല്ലാ മേഖലയിലുമുള്ള വിഷയമാണിതെന്നും നടന്‍ മധു അഭിപ്രായപ്പെടുന്നു. മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് പണ്ടുമുതലേയുള്ളതാണെന്നും മധു വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ് എഡിറ്റേഴ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ലൈംഗികതാല്‍പര്യത്തോടെയുള്ള ഇത്തരത്തിലുള്ള ബന്ധങ്ങള്‍ സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലുമുള്ളതാണ്. എല്ലാ സമൂഹത്തിലുമുണ്ടാകും. എന്നാല്‍ അത് ആ സമൂഹത്തിന്റെ മുഴുവന്‍ സ്വഭാവമല്ലല്ലോ. അതുപോലെതന്നെയാണ് സിനിമയിലെ ഇത്തരം ബന്ധങ്ങള്‍”.- മധു പറയുന്നു.
Post Your Comments