CinemaFilm ArticlesGeneralMollywoodNEWSWOODs

പത്തൊമ്പതാം വയസ്സില്‍ അധോലോകത്തില്‍ ചേരാന്‍ മുബൈയിലെത്തിയതിനെക്കുറിച്ച് ചെമ്പൻ വിനോദ്

മുംബൈ അധോലോകങ്ങളുടെ ഇടം. സിനിമകളിലും കഥകളിലും നിറഞ്ഞു നിന്ന അധോലോകത്തെ തേടി പത്തൊമ്പതാം വയസ്സില്‍ യാത്ര തുടങ്ങിയതിനെക്കുറിച്ചു പങ്കുവയ്ക്കുകയാണ് നടന്‍ ചെമ്പന്‍ വിനോദ്. മുംബൈയിൽ തരംഗിണി സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ആ ചടങ്ങിലാണ് താന്‍ പത്തൊമ്പതാം വയസ്സിൽ മനസ്സിൽ അധോലോക സ്വപ്നവുമായി മുഹമ്മദലി റോഡിൽ എത്തിയ കഥ ചെമ്പന്‍ പങ്കുവച്ചത്. ”കൈവശം ഉണ്ടായിരുന്നത് തടിമിടുക്ക് മാത്രം. എന്നിട്ടും അണ്ടർ വേൾഡിലെ റിക്രൂട്ട് മെന്റ് ടെസ്റ്റിൽ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് മറുപടി പറഞ്ഞതോടെ സംഗതി വർക്ക് ഔട്ട് ആകാതെ നഗരം വിടേണ്ടി വന്നു” ചെമ്പൻ ചടങ്ങില്‍ പറഞ്ഞു.

മൈ ബോസ്, ടു കൺട്രിസ് എന്നീ രണ്ടു ചിത്രങ്ങളുടെയും ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയ അനുഭവം മമത പങ്കുവച്ചു. ആ രണ്ടു ചിത്രങ്ങളും രണ്ടും വലിയ ഹിറ്റുകളായി മാറിയത് നഗരം സമ്മാനിച്ച ഭാഗ്യമായി മമത കാണുന്നു. മുംബൈയുമായി ഏകദേശം പതിനേഴ് വർഷത്തെ നിരന്തര ബന്ധമാണ് തനിക്കുള്ളതെന്ന് ലാൽ ജോസ് പറഞ്ഞു. മുംബൈ തനിക്കൊരു സ്വപ്ന നഗരമായിരുന്നുവെന്നും ലാൽ ജോസ് പറഞ്ഞു. മമത മോഹൻദാസ്, ലാല്‍ ജോസ്, ടോവിനോ തോമസ്, വിജയ രാഘവൻ, അനുശ്രീ, സായി കിരൺ, സൂചിത്രാ നായർ, ബാലു മേനോൻ, സീമ നായർ, നന്ദു പൊതുവാൾ, ഉമാ നായർ, ചിപ്പി, രഞ്ജിത്ത്, ആദിത്യൻ എന്നിവര്‍ ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങി.

shortlink

Related Articles

Post Your Comments


Back to top button