തുടക്കം മുതല്‍ വിവാദത്തിലായ ഷോയാണ് തെന്നിന്ത്യന്‍ താരം ആര്യ തന്റെ വധുവിനെ കണ്ടെത്താന്‍ നടത്തിയ റിയാലിറ്റി ഷോ എങ്കെ വീട്ടു മാപ്പിലൈ. മലയാളികള്‍ അടക്കമുള്ള താരങ്ങള്‍ അണിനിരന്ന ഈ ഷോ വധുവിനെ തിരഞ്ഞെടുക്കാതെ അവസാനിപ്പിച്ചതില്‍ വലിയ വിവാദം ഉയര്‍ന്നിരുന്നു.
ഷോ അവസാനിച്ചെങ്കിലും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന് മത്സരാര്‍ത്ഥി അബര്‍നദി വെളിപ്പെടുത്തുന്നു. അതിനു പിന്നിലെ പ്രധാനകാരണവും അബര്‍നദി പങ്കുവയ്ക്കുന്നു. റിയാലിറ്റി ഷോയ്ക്കിടെ അബര്‍നദിയെ ആര്യ ചുംബിച്ചത് ചര്‍ച്ചയ്ക്ക് ഇടവെച്ചിരുന്നു. ചുംബനത്തിനെതിരെ വന്‍ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. എന്നാല്‍ ഇതിനെ വളരെ പോസ്റ്റീവായിട്ടായിരുന്നു അബര് കണ്ടിരുന്നത്. പല അഭിമുഖത്തിലും അവര്‍ ഇത് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആദ്യമായി തനിയ്ക്ക് ചുംബനം ലഭിക്കുന്നത് ആര്യയില്‍ നിന്നാണെന്നും അപ്പോള്‍ തന്നെ ആര്യയെ തന്റെ വരനായി മനസില്‍ ഉറപ്പിച്ചുവെന്നും അബര് പറഞ്ഞു. മറ്റു മത്സാരാഥികള്ക്കൊന്നും ഇതുപോലൊരു അവസരം ലഭിച്ചിട്ടില്ല. അത് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നെന്നും അവര്‍ വ്യക്തമാക്കി.
കാറപകടത്തില്‍ പ്രമുഖ നടി കൊല്ലപ്പെട്ടു
Post Your Comments