CinemaGeneralNEWSTollywood

“നടി സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് എന്‍റെ അച്ഛനല്ല” ; ദുല്‍ഖര്‍-കീര്‍ത്തി സുരേഷ് ചിത്രം വിവാദത്തിലേക്ക്

നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്ന അവസരത്തിലാണ് ചിത്രത്തിലെ ഒരു സീന്‍ വിവാദത്തിന്റെ ശബ്ദമുയര്‍ത്തുന്നത്. ജെമിനി ഗണേശന്റെ മകള്‍ കമല സെല്‍വരാജ് ആണ് പുതിയ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജെമിനിയ്ക്ക് ആദ്യഭാര്യ അലമേലുവില്‍ ജനിച്ച മകളാണ് കമല.

സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് തന്‍റെ അച്ഛന്‍ ജെമിനി ഗണേശന്‍ അല്ലെന്നും സംവിധായകന്‍ അത്തരത്തില്‍ ചിത്രീകരിച്ചത് വേദനയുണ്ടാക്കിയെന്നും കമല പറയുന്നു. ‘എന്റെ അച്ഛനെ മഹാനടിയുടെ അണിയറ പ്രവര്‍ത്തകര്‍ മോശമായി ചിത്രീകരിച്ചുവെന്ന് കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നു. ആ കാലഘട്ടത്തില്‍ എന്റെ അച്ഛന്‍ മാത്രമായിരുന്നു ഏറ്റവും വലിയ താരം. സാവിത്രി ‘പ്രാത്പം’ എന്ന സിനിമ ചെയ്യുന്ന അവസരത്തില്‍ ഞാന്‍ എന്റെ അച്ഛനോടൊപ്പം അവരുടെ വീട്ടില്‍ പോയപ്പോള്‍ അങ്ങോട്ടേക്ക് അവരുടെ ബന്ധുക്കളും കാവല്‍ക്കാരും ഞങ്ങളെ കടത്തിവിട്ടില്ല, കമല വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button