
ചെറുപ്പകാലം സിനിമാ മോഹം മനസ്സിലിട്ടു നടന്ന പെണ്‍കുട്ടിയായിരുന്നു നയന്‍താര, സത്യന് അന്തിക്കാട് ചിത്രം മനസിനക്കരെ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നയന്‍സിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, മലയാളത്തില്‍ നിന്ന് കോളിവുഡിലേക്ക് കൂട് മാറിയ നയന്‍സ് അതിവേഗമാണ് തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയില്‍ പേരെടുത്തത്. ഇപ്പോഴിതാ ഗ്ലാമറസ് വേഷങ്ങളില്‍ നിന്ന് ചുവടുമാറിയ നയന്‍സ് ശക്തമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടുകയാണ്.
പുതിയ ചിത്രമായ ‘കൊലമാവ് കോകില’യില്‍ വ്യത്യസ്തമായ ഒരു വേഷം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നയന്‍സ്. മയക്കുമരുന്ന് വില്പനക്കാരിയായിട്ടാണ് നയന്‍ താര കൊലമാവ് കോകിലയില്‍ അഭിനയിക്കുന്നത്, ചിത്രത്തിന്റെ സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദറാണ് നയന്‍താരയുടെ കഥാപാത്രത്തെകുറിച്ചുള്ള സൂചന പുറത്തുവിട്ടത്. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ഈ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Post Your Comments