BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

തന്റെ തിരക്കഥ മോഷ്ടിച്ചു; പ്രമുഖ സംവിധായകനെതിരെ ആരോപണവുമായി തിരക്കഥാകൃത്ത്

ബോളിവുഡിലെ വിവാദ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ വീണ്ടും വിവാദത്തില്‍. സംവിധായകന്‍ തന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതിരക്കഥാകൃത്ത് പി ജയകുമാര്‍. നാഗാര്‍ജുനയെ നായകനാക്കി രാംഗോപാലൊരുക്കുന്ന ‘സര്‍ക്കാര്‍’ എന്ന സിനിമയുടെ തിരക്കഥ തന്റേതാണെന്നു പറഞ്ഞ ജയകുമാര്‍ മുന്‍പും രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

മൂന്നാമത്തെ തവണയാണ് ജയകുമാര്‍ രാം ഗോപാലിനെതിരെ കഥാമോഷണ ആരോപണവുമായി വരുന്നത്. സര്‍ക്കാര്‍ 3 എന്ന അമിതാഭ് ബച്ചന്‍ നായകനായ ചിത്രത്തിന് തിരക്കഥയെഴുതിയത് ജയകുമാറാണ്. സംവിധായകനുമായി അടുപ്പത്തിലായ താന്‍ തന്റെ മറ്റു കഥകളെക്കുറിച്ച്‌ സംസാരിച്ചിരുന്നെന്നും, ഒന്നിച്ചു ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതോടെ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. അങ്ങനെ തന്റെ 9 കഥകള്‍ അദ്ദേഹത്തിനു നല്‍കിയിരുന്നു. അതില്‍ പലതും കൊള്ളാമെന്നു പറയുകയും താന്‍ പൂര്‍ത്തികരിച്ച തിരക്കഥ നല്‍കിയപ്പോള്‍ വളരെ ചെറിയ ചില മാറ്റങ്ങളോടെ തന്റേ പേരില്‍ സംവിധായകന്‍ സിനിമ എടുക്കുകയുമായിരുന്നുവെന്നും ജയകുമാര്‍ പരാതിയില്‍ ആരോപിക്കുന്നു.

ചരട് വലിച്ചത് രാംഗോപാല്‍ വര്‍മ്മ; ശ്രീ റെഡ്ഡി മാപ്പ് പറഞ്ഞു, ഞെട്ടലോടെ സിനിമാ ലോകം

shortlink

Related Articles

Post Your Comments


Back to top button