അഭിനയത്തില്‍ പ്രധാനപ്പെട്ടതാണ് ടൈമിംഗ്. എന്നാല്‍ ആക്ഷന്‍ രംഗങ്ങളില്‍ ടൈമിംഗ് തെറ്റി പലപ്പോഴും നടീനടന്മാര്ക്ക് തല്ലുകൊള്ളുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും അത്തരം ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. യുവ നടി ഡെയ്സി ഷായാണ് ഇപ്പോള്‍ സഹതാരങ്ങളെ തല്ലിയത്.
സല്മാന് ഖാനും, അനില്‍ കപൂറും, ജാക്വിലിന് ഫെര്‍ണാണ്ടസും അണിനിരക്കുന്ന റേസ് 3 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭവം. റേസ് 3യില്‍ ആദ്യമായി ഫൈറ്റ് സീന്‍ ചെയ്യേണ്ടി വന്നപ്പോഴാണ് സഹതാരങ്ങളെയും സ്റ്റണ്ട് താരങ്ങളെയും അടിച്ച് പോയതെന്ന് ഡെയ്സി ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു. ഫൈറ്റ് ചെയ്യുമ്പോള്‍ മറുവശത്തുള്ള ആളെ അടിക്കാതെ കാഴ്ചക്കാര്‍ക്ക് ആ ഫീല്‍ നല്‍കുന്നതാണ് കഴിവ്. എന്നാല്‍ തനിക്ക് പലപ്പോഴും അബദ്ധം പറ്റിയെന്നും സഹതാരങ്ങളെ അടിച്ചെന്നുമാണ് ഡെയ്സി വ്യക്തമാക്കുന്നത്. ആക്ഷന്‍ മാസ്റ്റേഴ്സ് ഇതൊക്കെ സാധാരണമാണെന്ന് പറഞ്ഞ് സമാധാനിപ്പിച്ച തോടെയാണ് ആശ്വാസമായതെന്ന് ഡെയ്സി ഷാ പറഞ്ഞു.
മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം നടി ശോഭന വ്യക്തമാക്കുന്നു
Post Your Comments