സിനിമയില്‍ ആളെ വിറപ്പിക്കുന്ന നായകനാണെങ്കിലും ഭാര്യയുടെ മുന്നില്‍ പഞ്ചപാവമാണെന്ന് അറിയിക്കുന്ന വാക്കുകളാണ് ഈ താരദമ്പതികളില്‍ നിന്ന് സമുഹ്യ മാധ്യമങ്ങളിലെത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ താരമിട്ട പോസ്റ്റിനായിരുന്നു ഭാര്യ സുപ്രിയയുടെ വിരട്ടുന്ന മറുപടി. പൃഥ്വിയുടെ പുതിയ ചിത്രമായ 9 ന്റെ ഷൂട്ടിങ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ഹോട്ടലില്‍ ചായകുടിക്കാന്‍ പൃഥ്വിയും ക്യാമറാമാന് രാമാനുജവും പോയത്. ഇവര്‍ വാങ്ങിയ ചായയുടെ ചിത്രം പൃഥ്വി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ച ഉടന്‍ ചൂടപ്പം പോലെ ഭാര്യ സുപ്രിയയുടെ കമന്റെത്തി “ചായകുടിച്ചിരിക്കാതെ രണ്ടും പോയി പണിയെടുക്ക്”. ഒട്ടും വിട്ടുകൊടുക്കാതെ അപ്പോള്‍ തന്നെ പൃഥ്വിയും മറുപടി നല്കി, “പ്രൊഡ്യുസര്‍ എസ്കേപ്പ് “. ഉത്തരത്തിനു കാരണം മറ്റൊന്നുമല്ല. സോണി പ്രൊഡക്ഷനൊപ്പം ചേര്‍ന്ന് പൃഥ്വിരാജും സുപ്രിയയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘9’ ജനൂസ് മുഹമ്മദാണ് സംവിധാനം ചെയ്യുന്നത്.
Post Your Comments