GeneralMollywoodNEWS

“അതോടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഏറിവന്നു”; വിവാഹ മോചനത്തെക്കുറിച്ച് വെളിപ്പെടുത്തി നീന കുറുപ്പ്

സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആണ് നടി നീന കുറുപ്പിനെ മലയാള സിനിമാ ലോകത്തിനു പരിചയപ്പെടുത്തുന്നത്, ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിലൂടെ നായികയായി എത്തിയ നീന കുറുപ്പ് പിന്നീടു സിനിമാ സീരിയലുകളിലടക്കം നിരവധി റോളുകള്‍ കൈകാര്യം ചെയ്തു. നടിയെന്ന നിലയില്‍ നീനകുറുപ്പ് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണെങ്കിലും അവരുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് അന്യമാണ്, തന്റെ ദാമ്പത്യ തകര്‍ച്ചയെക്കുറിച്ച് നീന കുറുപ്പ് മനസ്സ് തുറക്കുകയാണ്,

“ദാമ്പത്യ ജീവിതത്തില്‍ ഒരുപാട് അഭിപ്രായ ഭിന്നതകള്‍ കടന്നു വന്നിരുന്നു. എല്ലാകാര്യത്തിലും ഞങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണ്. മോളുടെ കാര്യത്തില്‍ മാത്രമാണ് ഒരേ ചിന്തയും ഒരേ അഭിപ്രായവുമുണ്ടായിരുന്നത്.എന്റെ ജോലിയില്‍ പോലും അദ്ദേഹത്തിനു അഭിപ്രായ ഭിന്നതയുണ്ടാകും. കൂടാതെ ജീവിതത്തില്‍ സൗഹൃദത്തിനൊക്കെ കടുത്ത നിയന്ത്രണമായിരുന്നു. സുഹൃത്തുക്കളുമായി അകന്നു പോകുക എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. കുടുംബത്തിന്റേയും സ്‌നേഹത്തിന്റേയും പേരില്‍ ഒരു സ്ത്രീ സര്‍വ്വതും ത്യജിക്കണമെന്ന അഭിപ്രായം എനിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല.
തമ്മിലുണ്ടാകുന്ന വഴക്കുകള്‍ മനസമാധാനത്തെ ബാധിച്ചിരുന്നു. അഭിപ്രായഭിന്നതകള്‍ രണ്ടു പേരുടേയും മനസമാധാനത്തെ ബാധിച്ചപ്പോള്‍ രണ്ടു പേരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു 2007-ലാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. മോള്‍ക്കു വേണ്ടി ഞങ്ങള്‍ ഇടയ്ക്ക് ഒരുമിച്ച് താമസിക്കാറുണ്ട്.”- നീന കുറുപ്പ് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button