താരങ്ങള്‍ തിരക്കഥയില്‍ കൈ കടത്തുന്നവരാണെന്ന വിമര്‍ശങ്ങള്‍ പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ ഒരു തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനു നടന് മമ്മൂട്ടി ദേഷ്യപ്പെട്ടതിനെക്കുറിച്ചു സംവിധായകന് വി എം വിനു പറയുന്നു. അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്ന കാലത്തുണ്ടായ ഒരു സംഭവമാണ്.
വിജിതമ്പിയുടെ അസോസിയേറ്റായി പ്രവര്‍ത്തിക്കുന്ന കാലം. ഊട്ടിയിലെ കൂനൂരില്‍ വെച്ച് ‘സൂര്യമാനസ’മെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. സംവിധായകന് വിജി തമ്പിയുടെ നിര്‍ദ്ദേശപ്രകാരം വി എം വിനു സൂര്യമാനസത്തിന്റെ സ്ക്രിപ്റ്റില്‍ ചില തിരുത്തലുകള്‍ വരുത്തി. സാബ് ജോണും മറ്റൊരു ജോണും ചേര്‍ന്ന് തയ്യാറാക്കിയതായിരുന്നു സൂര്യമാനസത്തിന്റെ സ്ക്രിപ്റ്റ്. ഇതറിഞ്ഞ മമ്മൂട്ടി ക്ഷോഭത്തോടെ പറഞ്ഞു…”സ്ക്രിപ്റ്റ് റൈറ്റര്‍ എഴുതിയ ഒരക്ഷരം പോലും ആരും മാറ്റരുത് . കണ്ടവന്റെ സ്ക്രിപ്റ്റിലൊക്കെ കൈകടത്തി വലിയ ആളാവാണമെന്ന വിചാരമുണ്ടെങ്കില്‍ ആരായാലും അതു വേണ്ട ”. മമ്മൂട്ടി ദേഷ്യത്തോടെ പ്രതികരിച്ചു.
എന്നാല്‍ താന്‍ അല്ല തെറ്റുകാരന്‍. സംവിധായകന് പറഞ്ഞത് മാത്രമാണ് ചെയ്തത്. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ അടുത്ത് പോയി നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു. തെറ്റുകാരന്‍ വിനു അല്ലെന്ന് അറിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ ദേഷ്യം മാറി. കൂടുതല്‍ സൌഹൃദത്തില്‍ ആവുകയും ചെയ്തു. സൂര്യമാനസത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു പോവാന്‍ നേരം വിനുവിനെ തനിച്ചു വിളിച്ച് മമ്മൂട്ടി പറഞ്ഞു .. ” വിനു , താന്‍ ഒരു ചിത്രം പ്ലാന്‍ ചെയ്യ് .ഞാന്‍ ഡേറ്റ് തരാം”. ആ ഡേറ്റിലായിരുന്നു ”പല്ലാവൂര്‍ ദേവനാരായണന് ” എന്ന ചിത്രം പിറന്നത്. വേഷം , ബസ് കണ്ടക്ടര്‍ 4 മമ്മൂട്ടി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് വി എം വിനു.
Post Your Comments