
ദിലീപിന്റെ നായികയായി മലയാള സിനിമയിലെത്തിയ നടിയാണ് നിഖില വിമല്‍. ശ്രീബാല മേനോന്‍ സംവിധാനം ചെയ്ത ലവ് 24*7 എന്ന ചിത്രത്തില്‍ നായികയായ നിഖിലയെ ആ ചിത്രത്തിന് ശേഷം കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി മലയാള ചിത്രങ്ങളില്‍ കാണാനുണ്ടായിരുന്നില്ല. അന്യഭാഷയിലേയ്ക്ക് പോയ താരം മലയാളം ഉപേക്ഷിച്ചോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍. എന്നാല്‍ ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ നായകനായ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ എത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ മൂന്നു വര്ഷം മലയാള സിനിമയില്‍ നിന്നും മാറി നിന്നത് എന്തുകൊണ്ടാണെന്ന് താരം ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ലൗവ് 24*7’ കഴിഞ്ഞ് മൂന്നുവർഷം മലയാളത്തിൽ അഭിനയിച്ചില്ലെങ്കിലും തമിഴ്, തെലുങ്ക് സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. മലയാളത്തിൽനിന്നു നല്ല ഓഫറുകൾ വരാതിരുന്നതും പിന്നെ ഡേറ്റ് പ്രശ്നവും മൂലം കൂടുതൽ സിനിമകൾ ഇവിടെ ചെയ്യാൻ കഴിഞ്ഞില്ല”- നിഖില
Post Your Comments