കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളെ പരിഹസിച്ച് വീണ്ടും ജോയ് മാത്യു. സിനിമയെ വെല്ലുന്ന സംഭവവികാസങ്ങളും ട്വിസ്റ്റുകളുമായി കഥ മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നു. കൊഴിഞ്ഞുപോക്കും കൂടിച്ചേരലും കൂറുമാറ്റവുമൊക്കെ എപ്പോള്‍, എങ്ങനെ വേണമെങ്കിലും സംഭവിക്കാം. നേതാക്കളുടെ പോരടിക്കലിനെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.
വോട്ടെണ്ണും വരെ ജനങ്ങള്‍ക്കൊപ്പം നില്ക്കുന്നവര് വോട്ടെണ്ണിക്കഴിഞ്ഞാല്‍ റിസോര്‍ട്ടില്‍ ഒളിച്ചിരിക്കുമെന്ന പരിഹാസവുമായാണ് ജോയ് മാത്യു എത്തിയിരിക്കുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ജോയ് മാത്യുവിന്റെ പ്രതികരണമാണിത്.
Post Your Comments