മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടനും കവിയുമായ ബാലചന്ദ്രന് ചുള്ളിക്കാട്. യുവതാരങ്ങളില്‍ പലര്‍ക്കും തിരക്കഥ മംഗ്ലീഷില്‍ എഴുതി നല്‍കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്നു അദ്ദേഹം പറഞ്ഞു. മലയാളം അറിയാത്തവരാണ് മലയാളത്തിലെ യുവ താരരാജാക്കന്മാരെന്നും ഇവരുടെ കൈകളിലാണ് ഇന്ന് മലയാളസിനിമയെന്നും അദ്ദേഹം ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ ആദരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
എറണാകുളം ബിടിഎച്ച് ഹോട്ടലിലായിരുന്നു പരിപാടി. 60 വയസ്സ് പിന്നിട്ട അദ്ദേഹത്തെയും സപ്തതി ആഘോഷിക്കുന്ന കവി എസ്.രമേശന് നായരെയും ചടങ്ങില്‍ ആദരിച്ചു.
മലയാള ഭാഷയിലെ ഗവേഷണങ്ങളെയും പഠന രീതികളെയും വിമര്‍ശിച്ച കവി തന്റെ കവിതകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്ന് ആവശ്യപ്പെടുകയും അത് ഏറെ വിവാദങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. പാഠപുസ്തകങ്ങളില്‍ നിന്ന് തന്റെ കവിതകള്‍ ഒഴിവാക്കണമെന്നും രചനകളില്‍ ഗവേഷണം അനുവദിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
Post Your Comments