ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷമകതകള്‍ തുറന്നു പറഞ്ഞു നടി സ്വര ഭാസ്കര്‍. പുകവലിക്കേണ്ടി വരുന്ന അവസ്ഥ ഭീകരമാണെന്നാണ് സ്വര പറയുന്നത്. സിനിമയിലാണെങ്കിലും ഇത്തരം അനുഭവം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും താരം പറയുന്നു. കരീന കപൂര്‍, സോനം കപൂര്‍, ശിഖ തല്‍സാനിയ എന്നിവര്‍ക്കൊപ്പം നാലു കൂട്ടുകാരികളുടെ കഥ പറയുന്ന ‘വീരേ ദി വെഡ്ഡിംഗ്’ എന്ന ചിത്രത്തില്‍ ചെയിന്‍ സ്മോക്കര് കഥാപാത്രത്തെയാണ് സ്വര അവതരിപ്പിക്കുന്നത്.
‘പുകവലി ഭീകരമായ അനുഭവമായിരുന്നു. അതിനു ശേഷം ശ്വാസംമുട്ടല്‍, തലകറക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു, ഇനി പുകവലിക്കാന്‍ പറഞ്ഞാല്‍ താന്‍ അത് സിനിമയിലായാലും ചെയ്യില്ലെന്നും സ്വര വ്യക്തമാക്കി.
‘അനാര്‍ക്കലി ഓഫ് ആരാ’ എന്ന ചിത്രത്തില്‍ ബീഡി വലിക്കുന്ന സ്വരയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Post Your Comments