
തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നയന്‍താരയും സംവിധായകന് വിഘ്നേശ് ശിവനും പ്രണയത്തിലാണെന്നും ഇരുവരും രഹസ്യമായി വിവാഹം ചെയ്തുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
വിഘ്നേശ് ശിവനോപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളും മറ്റും നയന്‍താര സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ആ ബന്ധം പരസ്യമായ രഹസ്യമായി ഇപ്പോഴും നില്ക്കുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത സംവിധായകന് വിഘ്നേശ് ശിവന് നയന്താരയോട് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹാഭ്യര്‍ഥന നടത്തിയിരിക്കുന്നുവെന്നാണ്.
നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം കൊലമാവ് കോകിലയിലെ ഒരു ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ആ പാട്ടിന്റെ വരികള്‍ക്കൊപ്പം താരത്തിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്താണ് വിവാഹഭ്യര്‍ത്ഥന.
Post Your Comments