![](/movie/wp-content/uploads/2018/05/ADAN-SAMI.png)
പ്രമുഖ ഗായകന് അദന്‍ സമിയും ഭാര്യ റോയും തങ്ങളുടെ മകളുടെ ആദ്യ പിറന്നാള്‍ മനോഹരമായി ആഘോഷിച്ചിരിക്കുകയാണ്. കഴിഞ്ഞ മേയ് 8നാണ് ഇരുവര്‍ക്കും മേദിന എന്ന കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ജര്‍മ്മനിയില്‍ സ്വകാര്യമായി ഇരുവരും ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത്.
ദൈവം ഇപ്പോഴും തന്നെ സ്നേഹിക്കുന്നുവെന്നതിനു തെളിവാണ് ഈ മാലാഖ കുഞ്ഞ്. ജീവിതത്തിനു പുതിയ അര്‍ത്ഥവും പ്രതീക്ഷയും നല്‍കിയത് മകളാണെന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ഗായകന് പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി അവള്‍ക്കു ചുറ്റുമാണ് തങ്ങളുടെ ലോകമെന്നും എല്ലാ പ്രശ്നങ്ങളും അവളുടെ ചിരിക്ക് മുന്പില് മാഞ്ഞു പോകുന്നതായും സമി പറയുന്നു.
Post Your Comments