CinemaGeneralLatest NewsMollywoodNEWS

നരയിട്ട് ക്യാമറയ്ക്കു മുന്നില്‍ വരുമ്പോള്‍ മാത്രമാണ് ഞാന്‍ അമ്മയാകുന്നത് : സീമ ജി നായര്‍

സിനിമയില്‍ മധ്യവയസിലേക്ക് കടക്കുന്ന നടിമാര്‍ അമ്മ വേഷം ചെയ്യാന്‍ മടിക്കുന്ന സമയത്ത് തന്‌റെ അനുഭവം വെളിപ്പെടുത്തി നടി സീമ ജി നായര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സീമ തന്‌റെ അനുഭവം പങ്കു വയ്ക്കുന്നത്. പുതു തലമുറയിലെ താരങ്ങള്‍ക്കൊപ്പം അഭിമയിക്കുമ്പോള്‍ താനും അവരില്‍ ഒരാളാണെന്നാണ് സീമ പറയുന്നത്. മുടിയ്ക്ക് നര ചേര്‍ത്ത് ക്യാമറയ്ക്ക് മുന്‍പില്‍ വരുമ്പോള്‍ മാത്രമാണ് താന്‍ അമ്മയാകുന്നത്. അല്ലാത്തപ്പോള്‍ നല്ല കൂട്ടുകാരിയായി തന്നെയാണ് അവര്‍ എന്നെ കാണുന്നത്.

എന്നാല്‍ സീനിയറായിട്ടുള്ള നടന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ അതല്ല സ്ഥിതി. പേടിച്ച് മാറി നില്‍ക്കും. എന്നാല്‍ പുതിയ ആള്‍ക്കാന്‍ ഏറെ പരിഗണന നല്‍കി കൂടെ ജോലി ചെയ്യുന്നവരാണ്. സിനിമയില്‍ വന്ന് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തന്നെ ആളുകള്‍ ശ്രദ്ധിക്കും വിധമുള്ള റോളുകള്‍ ലഭിച്ചു തുടങ്ങിയത്. ഒന്നു മാത്രമേ ചെയ്യു എന്ന നിര്‍ബന്ധമില്ല. സിനിമയും നാടകവും, സീരിയലുമൊക്കെ എനിക്ക് പ്രധാനപ്പെട്ടതാണ്. ഏന്നെ പ്രേക്ഷരോട് ഏറെ അടുപ്പിച്ച ഒന്നാണ് സീരിയല്‍. അവസരം ലഭിച്ചാല്‍ ഇനിയും താന്‍ സീരിയലില്‍ കൂടുതല്‍ സജീവമാകും. സിനിമയുടെ തിരക്ക് കാരണം സീരിയലോ നാടകമോ ഞാന്‍ മാറ്റിവയ്ക്കാറില്ല. മോഹന്‍ലാലിന്‌റെ ഒപ്പം ഛായാമുഖി എന്ന നാടകത്തില്‍ അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button