CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

ആ മോഹന്‍ലാല്‍ സിനിമ ചെയ്ത് കഴിഞ്ഞപ്പോഴാണ് അത് ബോധ്യമായത്; പ്രിയദര്‍ശന്‍

ആരാധകരെ ചിരിപ്പിക്കുന്ന ഒരു പിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ജോഡി. ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഓരോ ചിത്രങ്ങളുടെയും വിജയത്തിന്റെ പ്രധാനകാരണം സിറ്റുവേഷന്‍ കോമഡിയാണെന്ന് പ്രിയദര്‍ശന്‍ പറയുന്നു.

ചിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇറക്കുന്ന കോമഡി ചിത്രങ്ങള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തിയില്ല. സിറ്റുവേഷന് അനുസരിച്ചുള്ള കോമഡിയ്ക്കാണ് ഇന്ന് പ്രാധാന്യം. അതുകൊണ്ട് തന്നെ മുന്‍പ് ചെയ്ത പോലെ മുഴുനീള കോമഡി സിനിമ ഇന്നത്തെ കാലത്ത് ചെയ്യാന്‍ താന്‍ തയ്യാറാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നേരത്തെ ചെയ്തതിനേക്കാള്‍ വലിയ തമാശകളൊന്നും ഇനി ചെയ്യാനില്ലെന്നതാണ് പ്രധാന കാരണമെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നു.

മോഹന്‍ലാല്‍, ശ്രീനിവാസന്‍, സുകന്യ പൂജാബത്ര തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ചന്ദ്രലേഖ. ഈ സിനിമ ചെയ്ത് കഴിഞ്ഞപ്പോഴാണ് ഇതുവരെ ചെയ്തതിനേക്കാള്‍ വലിയ തമാശയൊന്നും ഇനി ചെയ്യാനില്ലെന്ന് താന്‍ സ്വയം മനസ്സിലാക്കിയതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ സിനിമ നിര്‍മ്മിച്ചത് ഫാസിലായിരുന്നു.

‘വെള്ളാനകളുടെ നാട്’ 150 ദിവസം, ‘ആര്യന്‍’ 200 ദിവസം, ‘ചിത്രം’ 366 ദിവസം; പ്രിയദര്‍ശന്‍ അത് വെളിപ്പെടുത്തുന്നു

shortlink

Related Articles

Post Your Comments


Back to top button