കേരളത്തിൽ ഒത്തിരി ഫാൻസുള്ള നടനാണ് വിജയ്. വിജയ്ക്കായ് ആരാധകർ ഒരുക്കിയ ചിത്രമാണ് പോക്കിരി സൈമൺ.കെ. അമ്പാടിയുടെ തിരക്കഥയിൽ ജിജോ ആന്റണി സംവിധാനം ചെയ്ത സണ്ണി വെയ്ന്‍ ചിത്രമാണ് പോക്കിരി സൈമണ്‍ – ഒരു കടുത്ത ആരാധകന്‍റെ കഥ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ താരങ്ങളെ സൃഷ്ടിക്കുന്ന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍.പാലഭിഷേകവും കട്ട് ഔട്ടകളുമായി താരരാജാക്കന്മാരുടെ ചിത്രങ്ങൾ ആഘോഷമാകുന്ന സാധാരണക്കാരന്റെ കണ്ണീരും സ്വപ്നങ്ങളുമൊക്കെയാണ് ഈ സിനിമയുടെ ഇതിവൃത്തം.ഹരിനാരായണന്റെ വരികളിൽ കാർത്തിക്ക് ആലപിച്ച പോക്കിരി സോങ് എന്ന് തുടങ്ങുന്ന ഗാനം താളം കൊണ്ടും ദൃശ്യാവിഷ്‌കാരം കൊണ്ടും വേറിട്ട് നിൽക്കുന്നു.മലയാള സിനിമ ചരിത്രത്തിൽ തന്നെ ഒരു അന്യ ഭാഷാ നടന് വേണ്ടി ഫാൻസ് തയാറാക്കിയ ആദ്യത്തെ പാട്ടാണിത്.ഗാനം കണ്ട് നോക്കൂ.
Singer: Karthik
Music : Gopi Sunder
Lyrics: Hari Narayan
Director: Jijo Antony
Producer: Krishnan Sethukumar
Banner : Srivari Films
DOP: Pappinu Story & Screenplay :K Ampady
Leave a Comment