BollywoodCinemaGeneralNEWSWOODs

25 വര്‍ഷക്കാലം കൂട്ടിനുണ്ടായിരുന്ന ആ ദുശീലം ഞാന്‍ നിര്‍ത്തി; താരത്തിനു കയ്യടിയുമായി ആരാധകര്‍

നീണ്ട 25 വര്‍ഷക്കാലം പിന്തുടര്‍ന്ന ഒരു ശീലം മാറ്റിയതിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഇരുപത്തിയഞ്ചു കൊല്ലമായി താന്‍ തുടര്‍ന്നിരുന്ന പുകവലി അവസാനി പ്പിച്ചിരിക്കുകയാണ് അനുരാഗ്. ഇത്രയും കാലത്തെ ദുശ്ശീലം ഒഴിവാക്കി കശ്യപ് തന്റെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവനും ഭക്ഷണത്തിലാണ് എന്നും പറയുന്നു.

കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കൂടിയാണ് കശ്യപ് ഇക്കാര്യം പങ്കു അറിയിക്കുന്നത്. ഒരു ‘ചെയിന്‍ സ്‌മോക്കറിന്റെ’ കഥ പറയുന്ന ‘നോ സ്‌മോക്കിംഗ്’ എന്ന സിനിമ നിര്‍മ്മിച്ചിട്ടുളള ആളാണ് കശ്യപ്. സിഗരറ്റ് വലി നിര്‍ത്തിയിട്ടു 40 ദിവസം ആയെന്നാണ് പോസ്റ്റിലൂടെ അദ്ദേഹം അറിയിക്കുന്നത്.

ചെറിയ ദുശീലങ്ങള്‍ മാറ്റാന്‍ പോലും ആളുകള്‍ പാടുപെടുമ്പോള്‍ 25 വര്‍ഷ, നീണ്ട ശീലം മാറ്റിയെടുക്കുക എന്ന് പറഞ്ഞാല്‍ അത് കുറച്ചൊന്നുമല്ല ബുദ്ധിമുട്ട്. അത്തരത്തിലുള്ള പ്രധാന ശീലങ്ങളാണ് ശീലമാണ് പുകവലിയും,മദ്യപാനവും. എത്രയൊക്കെ ന്യായീകരിച്ചാലും ഇത്തരം ദുശ്ശീലങ്ങളുടെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും. അത് തിരച്ചറിഞ്ഞു പൂര്‍ണ്ണമായും ഒഴുവാക്കിയ താരത്തിനു കയ്യടിയുമായി ആരാധകരും എത്തിയിരിക്കുകയാണ്.

സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചതിന്റെ കാരണം വ്യക്തമാക്കി നടി നീന കുറുപ്പ്

shortlink

Related Articles

Post Your Comments


Back to top button