CinemaGeneralIndian CinemaMollywoodMovie GossipsNEWSWOODs

മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ കാരണം നടി ശോഭന വ്യക്തമാക്കുന്നു

മോഹന്‍ലാല്‍ – ശോഭന, മമ്മൂട്ടി – ശോഭന മലയാളികളുടെ എക്കാലത്തെയും പ്രണയ ജോഡികളാണ്. എന്നാല്‍ ഇടക്കാലത്ത് നടി ശോഭന സിനിമയില്‍ നിന്നും കുറച്ചു അകലം പാലിച്ചു. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ‘മാമ്പഴക്കാലം’ എന്ന ചിത്രത്തിലൂടെ   ശോഭന വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തി. അതിനു ശേഷവും ചെറിയ ഇടവേളയെടുത്ത താരം തിര എന്ന ചിത്രത്തി ലൂടെ  മടങ്ങിയെത്തിയിട്ടും വീണ്ടും മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കു ന്നതിന്റെ കാരണം നടി ശോഭന തന്നെ വ്യക്തമാക്കി.

“നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിലായതുകൊണ്ടാണ് സിനിമയില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തത്, സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല, നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും. ഡാന്‍സ് ക്ലാസും സ്റ്റേജ് പ്രോഗ്രാമുകള്‍ക്കുമിടയില്‍ സിനിമ ചെയ്യാന്‍ സമയം കിട്ടുന്നില്ലെന്നും താരം വ്യക്തമാക്കി. ട്രാന്‍സ് എന്ന നൃത്തരൂപത്തിലാണ് ഇപ്പോഴത്തെ ശ്രദ്ധ മുഴുവന്‍”- ശോഭന പറയുന്നു

കടപ്പാട് ; മാതൃഭൂമി

shortlink

Related Articles

Post Your Comments


Back to top button