CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

അഭിപ്രായഭിന്നതകള്‍ രണ്ടു പേരുടേയും മനസമാധാനത്തെ ബാധിച്ചപ്പോള്‍ പിരിയാന്‍ തീരുമാനിച്ചു; സ്വകാര്യ ജീവിതത്തെക്കുറിച്ച് നടി നീന കുറുപ്പ്

ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ നടിയാണ് നീന കുറുപ്പ്. പഠനത്തിനായി സിനിമയില്‍ നിന്നും പിന്മാറുകയും സീരിയലിലൂടെ വീണ്ടും അഭിനയ രംഗത്തേയ്ക്ക് കടന്നു വരുകയും ചെയ്ത നീന കുടുംബ പ്രേക്ഷകരുടെ പ്രിയതാരം കൂടിയാണ്. സിനിമയില്‍ അമ്മ വേഷങ്ങളില്‍  ഇപ്പോള്‍ സജീവമാണ് താരം. വിവാഹ ജീവിതത്തിലെ പരാജയത്തെക്കുറിച്ചും വേര്‍പിരിഞ്ഞു താമസിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ചും നടി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

”അഭിപ്രായഭിന്നതകള്‍ രണ്ടു പേരുടേയും മനസമാധാനത്തെ ബാധിച്ചപ്പോള്‍ മാറി താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2007 മുതല്‍ രണ്ടു പേരും മാറി താമസിക്കാന്‍ തുടങ്ങി. എങ്കിലും മോള്‍ക്കു വേണ്ടി ഇടയ്ക്ക് ഒരുമിച്ച് താമസിക്കാറുണ്ട്. അവധി ദിവസങ്ങള്‍ വരുമ്പോഴാണ് ഞാനും മകളും ഭര്‍ത്താവ് താമസിക്കുന്ന സ്ഥലത്ത് എത്തുന്നത്. വീടും പരിസരവുമെല്ലാം വൃത്തിയാക്കി വയ്ക്കും. എന്നാല്‍ എന്റെ സാന്നിധ്യം പുളളിയ്ക്ക് ഇറിറ്റേഷന്‍ വരാന്‍ തുടങ്ങിയോ എന്ന് എനിയ്ക്ക് സംശയം തോന്നിതുടങ്ങും. അപ്പോള്‍ പോകുന്നുവെന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്ന് ഇറങ്ങാറാണ് പതിവ്. ഞാന്‍ യാത്ര പറയുമ്പോള്‍ അദ്ദേഹം വേണ്ടായെന്ന് പറയാറില്ല.”

സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചതിന്റെ കാരണം വ്യക്തമാക്കി നടി നീന കുറുപ്പ്

 

 

shortlink

Related Articles

Post Your Comments


Back to top button