BollywoodGeneralNEWS

അപ്രതീക്ഷിത ചുംബനം; ഐശ്വര്യയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ!

ഏതായാലും ബോളിവുഡ് സൂപ്പര്‍ താരം ഐശ്വര്യയുടെ പ്രവൃത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം മകള്‍ ആരാധ്യയെ ഉമ്മവെച്ചതാണ് വിഷയമെങ്കിലും ഉമ്മ കൊടുത്താല്‍ രീതിക്കെതിരെയാണ്‌ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്. ഒരമ്മയെന്ന നിലയില്‍ മകളെ ചുണ്ടോട് ചുണ്ട് ചേര്‍ത്ത് ഐശ്വര്യ ഉമ്മകൊടുത്തത് തീരെ ശരിയായില്ല എന്നാണ് ചിലരുടെ വാദം.

 ‘ഒരു ആവശ്യവും മുന്നോട്ട് വെക്കാതെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ ‘ എന്നായിരുന്നു ഐശ്വര്യയുടെ കുറിപ്പ്. അമ്മയും മകളും തമ്മിലുള്ള ചിത്രങ്ങളില്‍പ്പോലും മോശം കണ്ടുപടിക്കുന്ന സോഷ്യല്‍ മീഡിയ ഞരമ്പുകളെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നും വളരെ നിഷ്കളങ്കമായ ചിത്രമാണ്‌ ഐശ്വര്യ പങ്കുവെച്ചതെന്നും ചിലര്‍ വ്യക്തമാക്കുന്നു. കാന്‍ഫിലിം ഫെസ്റ്റിവലില്‍ വച്ച് എടുത്ത ഇരുവരുടെയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button