
വെല്ലൂര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേ സിനിമാ താരങ്ങള്‍ അവിടേക്ക് എത്തിയത് തന്നെ കാണാനായിരുന്നില്ലെന്നും നടന്‍ ജഗതി ശ്രീകുമാറിനെ കാണുന്നതിനു വേണ്ടിയായിരുന്നെന്നും സംഗീത സംവിധായകനും ഗാനരചയിതാവുമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ജഗതിയെ കാണാന്‍ വരുമ്പോള്‍ അവര്‍ക്ക് തന്നെ കാണാതെ പോകാന്‍ കഴിയില്ലെന്നും അത് കൊണ്ട് മാത്രമാണ് ചില സിനിമാ താരങ്ങളൊക്കെ തന്നെ സന്ദര്‍ശിച്ചതെന്നും കൈതപ്രം പറയുന്നു.
ജഗതി ശ്രീകുമാറിന് ഒരു കവിത എഴുതി കൊടുത്തപ്പോള്‍ അദ്ദേഹം അത് വായിച്ചു നോക്കിയിട്ട് സ്വന്തം കീശയിലെക്ക് വച്ചെന്നും താന്‍ എഴുതിയ കവിത അദ്ദേഹം ആര്‍ക്കും കൊടുത്തില്ലെന്നും ദാമോദരന്‍ നമ്പൂതിരി പറയുന്നു, ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘടനകളെക്കാള്‍ നല്ലത് വ്യക്തികളാണെന്നും, അവരില്‍ നിന്നാണ് സഹായം പ്രതീക്ഷിക്കേണ്ടതെന്നും കൈതപ്രം ദാമോദരന്‍ നമ്പൂതിരി മനോരമയുടെ നേരെ ചൊവ്വേ അഭുമിഖ പരിപാടിയില്‍ അഭിപ്രായപ്പെട്ടു. സിനിമാ താരങ്ങളെക്കാള്‍ തന്റെ സുഖവിവരം അന്വേഷിച്ചത് രാഷ്ട്രീയക്കാരാണെന്നും കൈതപ്രം പറഞ്ഞു.
Post Your Comments