ദുല്‍ഖര്‍ സല്മാന്, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് മഹാനടി. തെന്നിന്ത്യന്‍ താര റാണി സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ജമനി ഗണേശന്റെ വേഷമാണ് ദുല്‍ഖര്‍ ചെയ്തത്. മികച്ച പ്രതികരണങ്ങള്‍ നേടുന്ന ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന് ജമനി ഗണേശന്റെ മകള്‍ . ജമനി ഗണേശന്റെ മകൾ കമല സെൽവരാജാണ് തന്റെ പിതാവിന്റെ കഥാപാത്രത്തെ മഹാനടിയിൽ ചിത്രീകരിച്ചിരി ക്കുന്നതിനെതിരെ എതിർപ്പുമായി എത്തിയത്.
എം ജി ആർ, ശിവാജി ഗണേശൻ എന്നിവരോടൊപ്പമാണ് പിതാവ് ജമനി ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ ചിത്രത്തില്‍ തൊഴിലില്ലാത്ത വ്യക്തിയായി ജമനി ഗണേശനെ ചിത്രീകരിച്ചിരിക്കുന്നത് ശരിയല്ല. നടികര്‍ തിലകം ജമനി ഗണേശനാണ് സാവിത്രി മദ്യപിക്കുന്നതിന് കാരണം എന്ന് കാണിക്കുന്നതും ശരിയല്ല. കൂടാതെ അവരുടെ മദ്യപാന ശീലത്തില്‍ വളരെ വേവലാതിപ്പെട്ടിരുന്ന വ്യക്തിയാണ് അച്ഛനെന്നും അവര്‍ പറയുന്നു. പ്രതാപം എന്ന ചിത്രം നിർമ്മിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം മാറ്റാൻ തന്റെ പിതാവ് സാവിത്രയെ കാണാനായി പോയി . എന്നാല്‍ സാവിത്രി കാവൽക്കാരന്റെയും നായകളുടെയും സഹായത്തോടെ അച്ഛനെ പുറത്താക്കിയിരുന്നു. അതുകൊണ്ടാണ് അച്ഛന് പിന്നീട് അവരുടെ വീട്ടിലേയ്ക്ക് പോകാതിരുന്നതെന്നും കമല പറയുന്നു
മദ്യാപനം മുതലുള്ള പല തെറ്റുകളും ആ നടിയുടെ ജീവിതത്തിലുണ്ടായിരുന്നു; കീര്‍ത്തി സുരേഷ്
Post Your Comments