CinemaGeneralMollywoodNEWSWOODs

എന്റെ മെഴുതിരി അത്താഴങ്ങളിലെ പ്രണയത്തിന്റെ കുളിരും ചൂടും നിറഞ്ഞൊഴുകുന്ന സംഗീത വിരുന്ന്; നീല നീല മിഴികളോ… വീഡിയോ ഗാനം

മലയാളത്തില്‍ വീണ്ടുമൊരു പ്രണയഗാനം. പ്രണയത്തെ ആഘോഷമാക്കു ന്നവര്‍ക്കായി എന്റെ മെഴുതിരി അത്താഴങ്ങളിലെ പ്രണയ വിഭവം എത്തുന്നു. പ്രണയാര്‍ദ്രമായ ബ്യൂട്ടിഫുളിനും ട്രിവാന്‍ഡ്രം ലോഡ്ജിനും ശേഷം അനൂപ്‌ മേനോന്‍ തിരക്കഥ രചിക്കുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. വിജയ്‌ യേശുദാസിന്റെ മാസ്മരിക ശബ്ദത്തില്‍ നീല നീല മിഴികളോ.. എന്ന് തുടങ്ങുന്ന ഗാനം ആസ്വാദകരിലേയ്ക്ക്..

റഫീഖ് അഹമദിന്റെ വരികളും എം ജയചന്ദ്രന്റെ മനോഹര ഈണവും വിജയ്‌ യേശുദാസിന്റെ ആലാപന മാധുര്യവും കൂടിച്ചേര്‍ന്ന ഈ മനോഹര ഗാനം പ്രണയത്തിന്റെ മധുരം പകര്‍ന്നു തരുന്നു. അനൂപ്‌ മേനോന്‍, മിയ എന്നിവര്‍ മുഖ്യ കഥാപാത്രമായി എത്തുന്ന എന്റെ മെഴുതിരി അത്താഴങ്ങളിലെ ആദ്യ വീഡിയോ ഗാനം ആസ്വദിക്കാം.

ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഒരു കഥാപാത്രവുമായാണ് അനൂപ് മേനോന്‍ എത്തുന്നത്. സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്‍റെ ടൈറ്റില്‍ ട്രൈലറിനു മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്.

 

999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്യുന്നത് ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോസ് ആണ്. ചിത്രം ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button