മോഹന്‍ലാലിന്റെ നരസിംഹം എന്ന ചിത്രത്തിലെ അനുരാധ എന്ന കഥാപാത്രത്തെ മലയാളികള്‍ അത്രവേഗം മറക്കില്ല. തെന്നിന്ത്യന്‍ സിനിമയിലെ ഒരുകാലത്തെ താര റാണിയായിരുന്ന ഐശ്വര്യയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. കാലത്തിന്റെ കടന്നു പോക്കില്‍ നായികാ റോളില്‍ നിന്നും അമ്മ വേഷങ്ങളിലേയ്ക്ക് മാറിയിരിക്കുകയാണ് ഐശ്വര്യ.
തന്റെ സിനിമാ ജീവിതത്തില്‍ നല്ല ചില വേഷങ്ങള്‍ കൈവിട്ടു പോയതിനെക്കുറിച്ചു താരം ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. മണിരത്നത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് റോജ. റോജയിലെ നായികാവേഷം ആദ്യം ലഭിച്ചത് തനിക്കായിരുന്നുവെന്നും അത് വേണ്ടെന്നുവച്ചതില്‍ നഷ്ടബോധം ഇപ്പോഴും ഉണ്ടെന്നും താരം പറയുന്നു. ഇത് മാത്രമല്ല മൂന്നുതവണ മണിരത്നത്തിന്റെ ചിത്രങ്ങൾ തനിക്ക് വേണ്ടെന്നുവെയ്ക്കേണ്ടി വന്നുവെന്നും താരം വെളിപ്പെടുത്തുന്നു.
”എന്റെ ജീവിതത്തില്‍ ഏറ്റവും നിര്‍ഭാഗ്യകരം അതാണ്. ഒന്നല്ല, മൂന്ന് സിനിമകളാണ് മണിരത്നം സാറിന്റെ ഞാന്‍ മിസ് ചെയ്തത്. അതും ഇന്നും ആളുകള്‍ ഓര്‍ത്ത് വെച്ചിരിക്കുന്ന കഥാപാത്രങ്ങള്‍. ഇപ്പോഴും എനിക്ക് നെഞ്ച് നീറുകയാണ്. അഞ്ജലി എന്ന ചിത്രത്തിലെ ‘ഇരവ് നിലവ്’ എന്ന ഗാനത്തില്‍ അഭിനയിക്കാനാണ് മണിരത്നം ആദ്യം വിളിച്ചത്. അപ്പോള്‍ അമ്മ സമ്മതിച്ചില്ല. ഞങ്ങളുടെ സ്വന്തം ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയായി എന്നെ കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. അതുകൊണ്ട് ആ ചിത്രം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന് അമ്മ പറഞ്ഞു. പിന്നീട് റോജ സിനിമയില്‍ നായികയായി ക്ഷണിച്ചു. ആ സമയത്ത് വില്ലത്തിയായത് മുത്തശ്ശിയാണ്.” കാരണം ഒരു തെലുങ്ക് പടത്തിന് തന്നെ നായികയാക്കി കരാര്‍ ഉറപ്പിച്ച് അഡ്വാന്‍സും മുത്തശ്ശി വാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ തെലുങ്ക് പടത്തിന്റെ ഷൂട്ടിന് പോകുകയാണെന്ന് പറഞ്ഞ് ആ സിനിമയും ഒഴിവാക്കി. പക്ഷെ അതൊരു വലിയ നിര്‍ഭാഗ്യമാണെന്നു ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
മാനസികമായി ആ രംഗത്തോട് യോജിക്കാന്‍ കഴിഞ്ഞില്ല; പ്രശ്നങ്ങള്‍ വെളിപ്പെടുത്തി നടി ഐശ്വര്യ
അതിനെക്കുറിച്ച് നടിയുടെ വാക്കുകള്‍ ഇങ്ങനെ … ”കൈനീട്ടി കാശ് വാങ്ങിയെന്ന് പറഞ്ഞ് മോശം തെലുങ്ക് പടത്തില്‍ കൊണ്ട് തലവെച്ചു. അവസാനം ആ സിനിമയിലെ ഡിസ്ട്രിബ്യൂട്ടറും നിര്‍മ്മാതാവും തമ്മില്‍ തര്‍ക്കമായതോടെ രണ്ട് പാട്ട് മാത്രം ഷൂട്ട് ചെയ്ത് ആ സിനിമ അവസാനിപ്പിച്ചു. പിന്നീടുള്ള മുപ്പത് ദിവസം വീട്ടില്‍ വെറുതെയിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മുത്തശ്ശിയെ കൊല്ലാനുള്ള ദേഷ്യമാണുള്ളത്. അന്ന് ഞാന്‍ അത്ര പക്വതയുള്ള കുട്ടിയല്ലായിരുന്നു. വേറെ ആരെങ്കിലുമാണെങ്കില്‍ തെലുങ്ക് പടത്തിന്റെ അഡ്വാന്‍സ് തിരിച്ച് നല്കി മണിയങ്കിളിന്റെ പടത്തില്‍ അഭിനയിക്കാന്‍ പോയേനേ.”
Post Your Comments