CinemaGeneralKollywoodNEWS

ഇത്തരത്തിലുള്ള സിനിമ കാണാന്‍ കയറുമ്പോള്‍ യുവാക്കളുടെ ഉദ്ദേശം ഇതാണ് ; ലക്ഷ്മി റായ് പറയുന്നു

ഗ്ലാമറസായുള്ള ചിത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കവേയാണ് യുവക്കാളെ ലക്‌ഷ്യം വെച്ച് കൊണ്ടുള്ള റായ് ലക്ഷ്മിയുടെ പരാമര്‍ശം. തന്നില്‍ നിന്ന്  എന്തൊക്കെയോ കൂടുതല്‍ പ്രതീക്ഷിച്ചു കൊണ്ടാണ് യുവക്കാള്‍ തിയേറ്ററിലെത്തുന്നതെന്നായിരുന്നു ഒരു അഭിമുഖത്തില്‍ റായ് ലക്ഷ്മി വ്യക്തമാക്കിയത്. ‘ജൂലി 2’-വിന്‍റെ പരാജയകാരണവും താരം ഏറ്റുപറഞ്ഞു. സെക്സ് ചിത്രമെന്ന രീതിയില്‍ സിനിമയെ പ്രമോട്ട് ചെയ്യരുതെന്ന് താന്‍ ആദ്യമേ പറഞ്ഞിരുന്നതായി റായ് ലക്ഷ്മി പറയുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ടീസറും ട്രെയിലറുമൊക്കെ കുടുംബ പ്രേക്ഷകരെ അകറ്റുന്നതിനു കാരണമായി. ചിത്രത്തിന്‍റെ സ്വഭാവവുമായി ബന്ധപ്പെട്ടു തിയേറ്ററില്‍ എത്തിയ യുവപ്രേക്ഷകര്‍ കൂടുതല്‍ ഗ്ലാമര്‍ രംഗങ്ങള്‍ പ്രതീക്ഷിച്ചതാണ് പ്രധാന തിരിച്ചടിയായതെന്നും റായ് ലക്ഷ്മി പറയുന്നു. ചിത്രം ബോക്സോഫീസില്‍ രക്ഷപ്പെട്ടില്ലെങ്കിലും താന്‍ പ്രതീക്ഷിച്ചതിലും വലിയ തുടക്കമാണ്‌ ബോളിവുഡില്‍ നിന്ന് ലഭിച്ചതെന്നും റായ് ലക്ഷ്മി പറയുന്നു. ജൂലി 2വിന്റെ പരാജയം ഒരു പാഠമാണ്. അതില്‍ തനിക്ക് നിരാശയില്ലെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റായ് ലക്ഷ്മി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button