
മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് താര പുത്രിയുടെ വിവാഹത്തി നെതിരെ വിശ്വാസികള്‍. ബോളിവുഡ് ആഘോഷമാക്കിയ വിവാഹമായിരുന്നു നടി സോനം കപൂറിന്റെ വിവാഹം. നടന് അനില്‍കുമാറിന്റെ മകള്‍ സോനവും സുഹൃത്ത് ആനന്ദ് ആഹൂജയും തമ്മിലുള്ള പ്രണയ വിവാഹത്തില്‍ ബോളിവുഡിലെ താര പ്രമുഖര്‍ ഒന്നിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വിവാഹ ചടങ്ങുകള്‍ സിഖ് മതത്തെ അവഹേളിച്ചുവെന്നാരോപിച്ചു ഒരു കൂട്ടം സിഖ് മത വിശ്വാസികള്‍ രംഗത്ത്.
വിവിധ ഗുരുദ്വാരകളുടെ ഭരണച്ചുമതലയുള്ള ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) ആണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. വിവാഹ സമയത്ത് ആനന്ദ് തലപ്പാവില്‍ അണിഞ്ഞിരുന്ന പതക്കം അഴിച്ചു മാറ്റിയില്ലെന്നാണ് പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ടു വിവാഹച്ചടങ്ങില്‍ സംബന്ധിച്ച കമ്മിറ്റി അംഗങ്ങള്‍ക്കെതിരേയാണ് വിമര്‍ശനം.
സിഖ് മതാചാരപ്രകാരം വിവാഹച്ചടങ്ങുകള്‍ നടക്കുമ്പോള്‍ ഗുരു ഗ്രന്ഥ സാഹിബിന്റെ മുന്നില്‍ വച്ച് തലപ്പാവിലെ പതക്കം അഴിച്ചു മാറ്റണം എന്നാണ് വിശ്വാസം. എന്നാല്‍ സോനം- അഹൂജ വിവാഹത്തില്‍ സംബന്ധിച്ച എസ്.ജി.പി.സി കമ്മിറ്റി അംഗങ്ങള്‍ അടക്കം ആരും തന്നെ ഇവ അഴിച്ചു മാറ്റിയിരുന്നില്ല. അതിനാല്‍ അകാല്‍ തക്തിന് മുമ്പാകെ പരാധി ബോധിപ്പിച്ചിരിക്കുകയാണ്. വിവാഹത്തിന് നേതൃത്വം നല്കിയ എസ്.ജി.പി.സി അംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണ മെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ സോനത്തിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും കുടുംബാംഗങ്ങള്‍ ക്കുമെതിരേ പരാതി നല്‍കിയിട്ടുണ്ടോ എന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല.
Post Your Comments