ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രമണ്യൻ. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടാറുണ്ട്.ശൂക്രാചാര്യരുടെ ശിഷ്യയായ മായ എന്ന അസുരസ്ത്രീക്ക് കശ്യപമഹർഷിയിൽ ജനിച്ച ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെ വധിക്കാനാണ് സുബ്രഹ്മണ്യൻ അവതരിച്ചത് എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.പരബ്രഹ്മസ്വരൂപനായ മുരുകനെ അറിവിന്റെ മൂർത്തി എന്ന അർത്ഥത്തിൽ “ജ്ഞാനപ്പഴം” എന്ന് വിശേഷിപ്പിക്കാറുണ്ട്.മുരുകഭക്തർക്കായി ഇതാ എംജി ശ്രീകുമാർ ഗാനങ്ങൾ ആലപിച്ച വേൽ മുരുകാ ഹരോ ഹര എന്ന ഭക്തിഗാനസമാഹാരത്തിലെ ഹൃദയസ്പർശിയായ ഒരു ഗാനം.
Album : Vel Muruga Haro Hara
Singers: M.G.Sreekumar
Music: S.Kumar
Lyric: M.R.Gopinathan Nair
Post Your Comments