CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

‘അവളൊരു വക്കീലിനെയാണ് കെട്ടിയത്. സിനിമ നടനെയല്ല.’ മമ്മൂട്ടിയുടെ വാക്കുകള്‍ വൈറല്‍

താരങ്ങളുടെ ജീവിതം തിരക്ക് പിടിച്ചതാണ്. അതുകൊണ്ട് തന്നെ പലപ്പോഴും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ പലര്‍ക്കും സമയം കിട്ടാറില്ല. അതിനെക്കുറിച്ചു പല നടീനടന്മാരും അഭിമുഖങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് നടന്‍ മമ്മൂട്ടിയുടെ വാക്കുകളാണ്.

mukesh-mammootty

മമ്മൂട്ടിയുടെ കുടുംബസ്നേഹത്തെക്കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. തിരക്ക് പിടിച്ച ജീവിതത്തിലും കുടുംബത്തെ ഒപ്പം നിര്‍ത്തുകയും ബന്ധങ്ങള്‍ അതുപോലെ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. അദ്ദേഹത്തെക്കുറിച്ച് മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ… ‘മമ്മൂക്ക വലിയൊരു ഫാമിലിമാന്‍ ആണ്. ഷൂട്ട് കഴിഞ്ഞ് ഒരുമിനിറ്റ് പോലും നില്‍ക്കില്ല, അപ്പോള്‍ തന്നെ വീട്ടിലേക്ക് പോകും. ഉച്ചയ്ക്ക് എറണാകുളത്ത് വീട്ടില്‍ നിന്ന് ദൂരയുള്ള സ്ഥലമാണെങ്കിലും വീട്ടില്‍ പോയി ഭക്ഷണം കഴിക്കും. ഇനി ഇപ്പോള്‍ കാശ്മീരോ മറ്റെവിടെയങ്കിലും ആണ് ഷൂട്ട് എങ്കില്‍ വൈകിട്ട് വീട്ടിലേക്ക് വിളിച്ച്‌ സുഖവിവരങ്ങള്‍ അന്വേഷിക്കും, ആ കതക് പൂട്ടിയോ, ജനl അടച്ചോ ഇതൊക്കെ ചോദിച്ചതിന് ശേഷമാണ് അദ്ദേഹം ഉറങ്ങാന്‍ പോകുന്നത്.

‘നിങ്ങള്‍ കുടുംബത്തോട് വളരെയധികം അറ്റാച്ച്‌ഡ് ആണല്ലോ’ എന്ന് ഒരിക്കാല്‍ താന്‍ മമ്മൂട്ടിയോട് ചോദിച്ചപ്പോള്‍ “നമ്മള്‍ ഒരുകാര്യം മാനിക്കണം. അവളൊരു വക്കീലിനെയാണ് കെട്ടിയത്. സിനിമ നടനെയല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ”വക്കീലാകുമ്പോള്‍ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചുവരും. സന്തോഷമായി ജീവിക്കാം, സിനിമാ നടനായപ്പോള്‍ അതൊക്കെ മാറി. അതനുസരിച്ച്‌ വേണം നാം പിന്നീട് ജീവിക്കാന്‍. അങ്ങനെയൊരു ചിന്ത അവര്‍ക്ക് കൊടുക്കരുതെന്നും മമ്മൂട്ടി പറഞ്ഞതായി മുകേഷ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button