വില്ലനായി മലയാള സിനിമയില്‍ എത്തുകയും ആരാധകരുടെ പ്രിയതാരമായി മാറുകയും ചെയ്ത നടനാണ് മോഹന്‍ലാല്‍. സിനിമയിലെ ആദ്യകാലങ്ങളില്‍ മോഹന്‍ലാലിനു വേണ്ടി ഒരുക്കിയ ചില കഥാപാത്രങ്ങള്‍ പോലും അദ്ദേഹത്തിനു നഷ്ടമായിട്ടുണ്ട്. വില്ലന്‍ വേഷത്തില്‍ തിളങ്ങുന്ന മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ഭദ്രന്‍ ഒരുക്കാന്‍ തീരുമാനിച്ച ചിത്രമാണ് ചങ്ങാത്തം.
ചങ്ങാത്തത്തിലെ ടോണി എന്ന കഥാപാത്രത്തെ മോഹന്‍ലാലിനെ മനസ്സില്‍ കണ്ടാണ് ഭദ്രന്‍ എഴുതിയിരുന്നത്. തുടക്കത്തില്‍ തന്നെ അത് ലാലിനോട് സൂചിപ്പിയ്ക്കുകയും ചെയ്തിരുന്നു. തുടക്കകാരനും വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടി വരികയും ചെയ്യുന്ന ലാലിന് ടോണി എന്ന കഥാപാത്രം ബ്രേക്ക് നല്‍കുമെന്ന് ഭദ്രന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ കഥ കേട്ട നിര്‍മാതാവിന് നായകന്‍ മോഹന്‍ലാല്‍ ആകുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. അദ്ദേഹം മമ്മൂട്ടിയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. ഇരുവരും തമ്മില്‍ ഈ വിഷയത്തില്‍ നല്ല തര്‍ക്കവുമായി.
ചങ്ങാത്തത്തില്‍ നായകന്‍ മോഹന്‍ലാലൊ മമ്മൂട്ടിയോയെന്ന തര്‍ക്കം നടി ഷീലയുടെ മുന്നിലെത്തി. ‘മോഹന്‍ലാലിനെക്കാള്‍ ഈ വേഷം ചേരുക മമ്മൂട്ടിയ്ക്കല്ലേ ഭദ്രാ’ എന്ന് കഥ കേട്ട ഷീലയും പറഞ്ഞു. ഒടുവില്‍ ഭദ്രനും അത് അംഗീകരിക്കുകയായിരുന്നു. അങ്ങനെ ചങ്ങാത്തത്തില്‍ മമ്മൂട്ടി നായകനായി. എന്നാല്‍ ഈ ചിത്രത്തില്‍ മോഹന്‍ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. 1983 ല്‍ പുറത്തിറങ്ങിയ ചങ്ങാത്തത്തില്‍ മാധവി, ജഗതി ശ്രീകുമാര്‍, ക്യാപ്റ്റന്‍ രാജു എന്നിവരാണ് മറ്റ് താരങ്ങള്‍.
കടപ്പാട്; മെട്രോമാറ്റിനി
Post Your Comments